പരാതി തീർക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ ഡിവൈഎഫ്ഐ നേതാവിന്റെ ബൈക്ക് മോഷ്ടിച്ചു

സംഭവം പാലക്കാട് ടൗൺ സൗത്ത് സ്റ്റേഷന് മുന്നിൽ

Update: 2025-03-15 10:22 GMT
പരാതി തീർക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ ഡിവൈഎഫ്ഐ നേതാവിന്റെ ബൈക്ക് മോഷ്ടിച്ചു
AddThis Website Tools
Advertising

പാലക്കാട്: പരാതി തീർക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ ഡിവൈഎഫ്ഐ നേതാവ് വിനോദിന്റെ ബൈക്ക് സ്റ്റേഷന് മുമ്പിൽനിന്ന് മോഷ്ടിച്ചു. പാലക്കാട് ടൗൺ സൗത്ത് സ്റ്റേഷന് മുന്നിൽ നിന്നാണ് കഴിഞ്ഞദിവസം ബൈക്ക് മോഷണം പോയത്.

വിനോദ് സ്റ്റേഷന്റെ അകത്തു കയറി സംസാരിച്ചു തിരിച്ചിറങ്ങി വന്നപ്പോൾ ബൈക്ക് കാണാനില്ലായിരുന്നു. പൊലീസ് എഫ്ഐആർ ഇട്ട് അന്വേഷണം ആരംഭിച്ചു.

ഒരാൾ ബൈക്കുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. പാഷൻ പ്ലസ് ബൈക്കാണ് മോഷണം പോയത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

Web Desk

By - Web Desk

contributor

Similar News