നെയ്യാറ്റിൻകരയിൽ കുട്ടികളുടെ നൃത്തം തടഞ്ഞതിനെതിരെ ഡിവൈഎഫ്ഐ
'ക്ഷേത്രം ഭരണസമിതിയിലെ ആർഎസ്എസുകാരാണ് കുട്ടികളെ തടഞ്ഞത്'
Update: 2025-03-31 17:05 GMT


തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുട്ടികളുടെ നൃത്തം തടഞ്ഞതിനെതിരെ ഡിവൈഎഫ്ഐ. ഇന്നലെ രാത്രിയാണ് കാരിയോട് ശ്രീ ഭദ്രകാളി ക്ഷേത്രോത്സവത്തിനിടെ കുട്ടികളെ തടഞ്ഞത്. 'ക്ഷേത്രം ഭരണസമിതിയിലെ ആർഎസ്എസുകാരാണ് കുട്ടികളെ തടഞ്ഞത്. കുട്ടികളെ വേദിയിൽ നിന്ന് പുറത്താക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണ'മെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജൂഖാൻ പറഞ്ഞു.