എലത്തൂർ ട്രെയിൻ ആക്രമണക്കേസ്: പ്രതി 11 ദിവസം പൊലീസ് കസ്റ്റഡിയിൽ, ചോദ്യം ചെയ്യൽ ഇന്നും തുടരും

ആക്രമണം നടന്ന എലത്തൂരിലും ട്രെയിന്‍ ബോഗിയുള്ള കണ്ണൂരിലും പ്രതിയെ എത്തിച്ച്തെളിവെടുപ്പ് നടത്തിയേക്കും

Update: 2023-04-08 01:06 GMT
Editor : rishad | By : Web Desk
ഷാറൂഖ് സെയ്ഫി
Advertising

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ ഇന്നും ചോദ്യം ചെയ്യും. ആക്രമണം നടന്ന എലത്തൂരിലും ട്രെയിന്‍ ബോഗിയുള്ള കണ്ണൂരിലും പ്രതിയെ എത്തിച്ച്തെളിവെടുപ്പ് നടത്തിയേക്കും. ഷാരൂഖ് സെയ്ഫി കുറ്റം സമ്മതിച്ചെന്ന് അന്വേഷണ സംഘം ഇന്നലെ വ്യക്തമാക്കിയിരുന്നു.

പ്രാഥമിക ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചെന്നാണ് അന്വേഷണസംഘം പറയുന്നത്. ട്രെയിനിന് തീവെച്ചത് എന്തിന്? കൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ? തെളിവുകളടങ്ങിയ ബാഗ് സംഭവസ്ഥലത്ത് വന്നതെങ്ങനെ? ആക്രമണം നടത്തി മഹാരാഷ്ട്രയിലെ രത്നഗിരി വരെ ഷാരൂഖ് സെയ്ഫി എങ്ങനെയെത്തി തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ട്.

ഇതെല്ലാം അന്വേഷണസംഘം വിശദമായി ചോദിച്ചറിയും. സെയ്ഫിയെ ആക്രമണം നടന്ന എലത്തൂരിലെ റെയില്‍വേ ട്രാക്കിലും , ഡി വണ്‍, ഡി 2 ബോഗികളുള്ള കണ്ണൂരിലുമെത്തിച്ച് തെളിവെടുക്കും. ഇത് ഇന്നുണ്ടാകുമോ എന്ന് വ്യക്തമല്ല. എലത്തൂരിലെ റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തിയ ബാഗും നോട്ട് ബുക്കിലെ കയ്യക്ഷരവും ഷാരൂഖ് സെയ്ഫിയുടേത് തന്നെയെന്നാണ് അന്വേഷണ സംഘം പറയുന്നത്. 

കൊലക്കുറ്റം, ട്രെയിനില്‍ തീകൊളുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഷാരൂഖ് സെയ്ഫിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 11 ദിവസത്തേക്കാണ് സെയ്ഫിയെ പൊലീസ് കസ്റ്റഡിയില്‍വിട്ടത്. കോഴിക്കോട് മാലൂര്‍കുന്നിലെ പൊലീസ് ക്യാംപിലാണ് ഷാരൂഖ് സെയ്ഫിയുള്ളത്.സെയ്ഫിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് ഇന്നലെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News