തൃശൂരിൽ വയോധികയെ കാട്ടാന ചവിട്ടി കൊന്നു
ശാസ്താംപൂവം നഗറിലെ മീനാക്ഷി ആണ് മരിച്ചത്
Update: 2024-12-11 08:26 GMT
തൃശൂർ: ശാസ്താംപൂവത്ത് ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടി കൊന്നു. ശാസ്താംപൂവം നഗറിലെ മീനാക്ഷി ആണ് മരിച്ചത്. 70 വയസായിരുന്നു. പടിഞ്ഞാക്കരപ്പാറ ഭാഗത്ത് വനത്തിന് ഉള്ളിൽ ആണ് സംഭവം. മീനാക്ഷി മാനസിക വെല്ലുവിളി നേരിടുന്ന ആൾ ആണെന്ന് പറയുന്നു.