മിനി കുഴഞ്ഞുവീണു മരിച്ചതല്ല; കഴുത്ത് മുറുക്കി കൊലപ്പെടുത്തി-ഭർത്താവ് അറസ്റ്റിൽ

കാലടി മഞ്ഞപ്രയിൽ പാർക്കിൻസൺസ് രോഗബാധിതയായിരുന്ന മിനിയുടെ മരണത്തിലാണ് ഭർത്താവ് കുറ്റം സമ്മതിച്ചത്

Update: 2023-04-06 16:40 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: എറണാകുളം കാലടി മഞ്ഞപ്രയിൽ പാർക്കിൻസൺസ് രോഗബാധിതയായിരുന്ന മിനിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. സംഭവത്തിൽ ഭർത്താവ് ജോയിയെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ കുഴഞ്ഞുവീണു മരിച്ചെന്നായിരുന്നു ഇയാൾ നേരത്തെ പറഞ്ഞിരുന്നത്.

ചോദ്യംചെയ്യലിൽ ജോയി കുറ്റം സമ്മതിച്ചിട്ടുണ്ട്. മിനിയെ തോർത്തുകൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ തലയോട്ടിക്ക് ക്ഷതം സംഭവിച്ചതായി കണ്ടെത്തിയിരുന്നു.

ഇതിൽ സംശയം തോന്നിയാണ് ജോയിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. ഇതിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.

Summary: Ernakulam Manjapra native Mini's death is clarified as murder as Kalady police arrested her husband Joy

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News