'ബസലിക്ക അടച്ചുപൂട്ടരുത്'; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഒരുവിഭാഗം വിശ്വാസികൾ

എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്കയാണ് കുർബാന തർക്കത്തിനു പിന്നാലെ പൊലീസ് അടച്ചുപൂട്ടിയത്

Update: 2022-11-28 03:02 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: കുർബാന തർക്കത്തിനു പിന്നാലെ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക അടച്ചുപൂട്ടിയതിൽ പ്രതിഷേധമുയരുന്നു. ബസിലിക്ക അടച്ചുപൂട്ടിയ പൊലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം വൈദികരും വിശ്വാസികളുമാണ് രംഗത്തെത്തിയിരിക്കുന്നത്. പള്ളിയുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും.

ആരാധന സ്വാതന്ത്ര്യം ഇല്ലാതാക്കി ബസിലിക്ക പൂർണമായും അടച്ചുപൂട്ടാനുള്ള നീക്കത്തിൽനിന്ന് പിൻമാറണമെന്ന് അതിരൂപത സംരക്ഷണ സമിതി ആവശ്യപ്പെട്ടു. കുർബാന ഏകീകരണ വിഷയത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന വിവാദങ്ങൾക്ക് പിന്നിൽ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്താണെന്നാണ് സമിതിയുടെ ആരോപണം. പൊലീസുമായി ചേർന്നുള്ള ഒത്തുകളിയാണ് ബസിലിക്ക പൂട്ടിയതിന് പിന്നിലെന്നും ഇവർ ആരോപിക്കുന്നുണ്ട്. പള്ളി തുറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരപരിപാടികൾക്ക് രൂപംനൽകും.

അതേസമയം, സഭാനേതൃത്വത്തിനുമുന്നിൽ കാര്യങ്ങൾ വിശദീകരിക്കാനുള്ള ശ്രമങ്ങളും സമിതി നടത്തുന്നുണ്ട്. ഇപ്പോഴുള്ള സാഹചര്യങ്ങൾ അടിയന്തര സിന്ഡ് ചേർന്ന് വിലയിരുത്തണമെന്നാണ് ഇവരുടെ ആവശ്യം. കുർബാന ഏകീകരണം സംബന്ധിച്ച വിഷയത്തിൽ മെത്രാൻ ഉപസമിതി തുടങ്ങിവച്ച ചർച്ചകൾ പൂർത്തീകരിക്കേണ്ടതുണ്ട്.

Full View

കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ സ്ഥിരം സിനഡിനെ അറിയിക്കും. ജനുവരിയിൽ ചേരുന്ന സിനഡ് എറണാകുളം-അങ്കമാലി അതിരൂപതയുടെ വിഷയങ്ങൾ പ്രത്യേകം ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Summary: A section of believers intensify protest against police action to close Ernakulam St. Mary's Cathedral Basilica

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News