ഓട്ടിസം ബാധിതനായ വിദ്യാർത്ഥിയെ സ്കൂളിൽ നിന്ന് പുറത്താക്കിയ സംഭവം: റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്
കുട്ടി സ്കൂളിൽ തുടർന്നാൽ മറ്റ് കുട്ടികൾ സ്കൂളിൽ വരില്ലെന്നായിരുന്നു പ്രിൻസിപ്പലിന്റെ വിശദീകരണം
Update: 2024-07-11 13:24 GMT
തിരുവനന്തപുരം: ഓട്ടിസം ബാധിതനായ വിദ്യാർത്ഥിയെ സ്കൂളിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപടൽ. സംഭവത്തിൽ തിരുവനന്തപുരം ഡി.ഇ.ഒ രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ ഉത്തരവിട്ടത്.
പൊതുപരിപാടിക്കിടെ ശബ്ദമുണ്ടാക്കിയെന്ന് പറഞ്ഞാണ് ഓട്ടിസം ബാധിതനായ വിദ്യാർത്ഥിയെ പുറത്താക്കിയത്. കുട്ടി സ്കൂളിൽ തുടർന്നാൽ മറ്റ് കുട്ടികൾ സ്കൂളിൽ വരില്ലെന്നായിരുന്നു പ്രിൻസിപ്പലിന്റെ വിശദീകരണം. സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കമ്മീഷന്റെ നടപടി. തൈക്കാട് ഗവ. മോഡൽ സ്കൂളിൽ കഴിഞ്ഞ ദിവസമാണ് സംഭവം.