നിഖിൽ തോമസിന്‍റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ കണ്ടെത്തി

അബിൻ രാജിന് നിഖിൽ നൽകിയ രണ്ട് ലക്ഷം രൂപയുടെ ഉറവിടം സംബന്ധിച്ച് അന്വേഷണം

Update: 2023-06-26 03:39 GMT
Editor : Shaheer | By : Web Desk
Fake degree certificates of former SFI leader Nikhil Thomas found, Nikhil Thomas Fake degree certificates found, SFI leader fake degree certificates, Nikhil Thomas fake certificates
AddThis Website Tools
Advertising

കോട്ടയം: എസ്.എഫ്.ഐ മുന്‍ നേതാവ് നിഖിൽ തോമസിന്‍റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ കണ്ടെത്തി. കലിംഗ സർവകലാശാലയുടെ പേരിലുള്ള സർട്ടിഫിക്കറ്റുകളാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. നിഖിലുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും.

എറണാകുളത്തെ ഓറിയോൺ എന്ന സ്ഥാപനത്തിൽനിന്നാണ് നിഖില്‍ തോമസ് വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയത്. ഇവിടെ ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. സർട്ടിഫിക്കറ്റ് തരപ്പെടുത്താൻ രണ്ടാം പ്രതി അബിൻ രാജിന് നിഖിൽ രണ്ട് ലക്ഷം രൂപ നല്‍കിയിരുന്നു. ഇതിന്‍റെ ഉറവിടം സംബന്ധിച്ചും പൊലീസ് പരിശോധിക്കുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട ചില സുപ്രധാന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്താൻ രണ്ടാം പ്രതി അബിൻ രാജിന് നിഖിൽ നൽകിയ രണ്ട് ലക്ഷം രൂപയുടെ ഉറവിടം സംബന്ധിച്ചും പൊലീസ് പരിശോധിക്കുകയാണ്. അതിനിടെ, നിഖിൽ തോമസിന്‍റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ പൊലീസ് കണ്ടെത്തി.

Full View

അബിൻ രാജിനെ നാട്ടിലെത്തിച്ച് വിശദമായി ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. അതേസമയം, കേസിലെ സുപ്രധാന തെളിവായ ഫോൺ ഇതുവരെ കണ്ടെത്താനായില്ല. ഫോൺ കായംകുളത്തെ തോട്ടിൽ ഉപേക്ഷിച്ചെന്നായിരുന്നു നിഖിലിൻ്റെ മൊഴി. നിഖിൽ പഠിച്ച എം.എസ്.എം കോളജിലും സർട്ടിഫിക്കറ്റ് തരപ്പെടുത്തിയ എറണാകുളത്തെ ഏജൻസിയിലും നിഖിലിനെയെത്തിച്ച് തെളിവെടുപ്പ് നടത്തും.

Summary: Fake degree certificates of former SFI leader Nikhil Thomas found

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News