'സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണം കുടുംബ- സാമൂഹ്യ പ്രശ്‌നങ്ങൾ';പൊലീസ് പഠന റിപ്പോർട്ട്

സാമൂഹ്യ ഇടപെടൽവേണമെന്ന് എഡിജിപി മനോജ് എബ്രഹാം മീഡിയവണിനോട്

Update: 2025-03-06 06:44 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: കൊലപാതകങ്ങൾ അടക്കമുഉള്ള കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണം കുടുംബ , സാമൂഹ്യ പ്രശ്നങ്ങളാണെന്ന് പൊലീസിൻ്റെ പഠന റിപ്പോർട്ട് . ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്ന് എഡിജിപി മനോജ് എബ്രഹാം മീഡിയവണിനോട് പറഞ്ഞു . ലഹരി ഉപയോഗവും കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമായി . ലഹരിമാഫിയയെ പിടികൂടാൻ ഇതര സംസ്ഥാനത്തെ പൊലീസിൻ്റെ സഹകരണത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും മനോജ് എബ്രഹാം പറഞ്ഞു.

'ജനുവരി,ഫെബ്രുവരി മാസങ്ങളില്‍ സംസ്ഥാനത്ത് നടന്ന കൊലപാതകങ്ങള്‍ പരിശോധിച്ചിരുന്നു. 65 കൊലപാതകങ്ങളാണ് ഈ രണ്ടുമാസങ്ങളിലായി നടന്നത്. ഇതിൽ 55 എണ്ണവും വീടുകളിലും പരിസരങ്ങളിലും ഉണ്ടായ പ്രശ്‌നങ്ങളിൽ നിന്നാണ് ഉണ്ടായത്. ലഹരിയും മദ്യപാനവും ഇതിന് കാരണമാകുന്നണ്ട്. ഇത്തരം പ്രശ്‌നങ്ങൾ പൊലീസ് മാത്രം വിചാരിച്ചാൽ തടയാൻ സാധിക്കില്ല. സമൂഹത്തിന്റെയും വിവിധ വകുപ്പുകളുടെയും സഹകരണം ഇതിന് ആവശ്യമാണ്. വാർഡ് തലത്തിൽ തന്നെ വലിയ രീതിയിലുള്ള ഇടപെടൽ നടത്തിയാൽ മാത്രമേ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ തടയാൻ സാധിക്കൂ'..മനോജ് എബ്രഹാം പറഞ്ഞു.

Full View



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News