ആലപ്പുഴയിൽ കൈക്കുഞ്ഞുമായി ട്രെയിനിന് മുന്നിൽ ചാടി പിതാവ്
കാരണം കുടുംബപ്രശ്നമെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം
Update: 2024-11-28 16:51 GMT
ആലപ്പുഴ: കൈക്കുഞ്ഞുമായി പിതാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. ആലപ്പുഴ മാളികമുക്കിലാണ് സംഭവം. 39 വയസുള്ള ഔസേപ്പ് ദേവസ്യയാണ് ഒന്നരവയസുള്ള മകൾ അഗ്നയുമായി ട്രെയിനിനു മുന്നിലേക്ക് ചാടിയത്. കുടുംബപ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.