മൂന്നാറിൽ മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് ജീവിതാവസാനം വരെ തടവ്

ഒൻപത് വയസുള്ള കുട്ടിയാണ് പിതാവിന്റെ പീഡനത്തിന് ഇരയായത്

Update: 2024-04-22 14:58 GMT
Editor : banuisahak | By : Web Desk
sexual assault_idukki
AddThis Website Tools
Advertising

ഇടുക്കി: ഇടുക്കി മൂന്നാറിൽ മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് ജീവിതാവസാനം വരെ തടവും 5 ലക്ഷത്തി എഴുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. 31കാരനായ പ്രതിക്ക് മൂന്ന് ജീവപര്യന്തം ശിക്ഷയാണ് ഇടുക്കി അതിവേഗ പോക്സോ കോടതി വിധിച്ചത്. ഒമ്പത് വയസുള്ള കുട്ടിയാണ് പീഡനത്തിന് ഇരയായത്.

അമ്മ ഉപേക്ഷിച്ചതിനെ തുടർന്ന് പ്രതിയുടെ മാതാപിതാക്കൾക്കൊപ്പമായിരുന്നു കുട്ടിയുടെ താമസം. 2021- 22 വർഷങ്ങളിൽ വീട്ടിൽ ആളൊഴിഞ്ഞ സമയത്ത് സമീപത്തെ ലയത്തിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

അമ്മയോട് വിവരം പറഞ്ഞതിന് ശാരീരികമായി ഉപദ്രവിച്ചതറിഞ്ഞ സ്‌കൂൾ അധികൃതരാണ് ചൈൽഡ് ലൈൻ മുഖേന പോലീസിൽ പരാതി നൽകിയത്. കുട്ടിക്ക് അർഹമായ നഷ്ട പരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോടും കോടതി നിർദേശിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സ്മിജു കെ ദാസ് കോടതിയിൽ ഹാജരായി.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

Web Desk

By - Web Desk

contributor

Similar News