ഗോകുലം ഗോപാലന് വീണ്ടും ഇഡി നോട്ടീസ്; ഈ മാസം 22 ന് ഹാജരാകാൻ നിർദേശം
ഇന്നലെ ആറുമണിക്കൂറോളം ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്തിരുന്നു
Update: 2025-04-08 08:31 GMT


കൊച്ചി: ഫെമ ചട്ടം ലംഘിച്ച കേസിൽ ഗോകുലം ഗോപാലന് വീണ്ടും ഇഡി നോട്ടീസ്.ഈ മാസം 22ന് നേരിട്ടോ, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രതിനിധിയോ ഹാജരാകണമെന്ന് നോട്ടീസിൽ പറയുന്നു.
കഴിഞ്ഞദിവസം ഹാജരാക്കിയ രേഖകളിൽ പരിശോധന തുടരുകയാണ്. ഇന്നലെ ആറുമണിക്കൂറോളം ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.. റെയ്ഡിൽ പിടിച്ചെടുത്ത രേഖകളിൽ ഫെമ ചട്ടലംഘനവും ആര്‍ബിഐ ചട്ടലംഘനവും കണ്ടെത്തിയതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ. 2022ൽ രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണം നടക്കുന്നത്.