കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 379 കോടി അനുവദിച്ചതായി ധനമന്ത്രി
ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ ഇൻഫോപാർക്കിലൂടെ കാക്കനാട് വരെ ദീർഘിപ്പിക്കുന്ന പദ്ധതിയുടെ പുതിയ അടങ്കലിനാണ് ധനാനുമതി നൽകിയത്
Update: 2023-12-04 11:29 GMT
തിരുവനന്തപുരം: കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 379 കോടി അനുവദിച്ചതായി ധനമന്ത്രി. 11.8 കിലോമീറ്ററിലാണ് പിങ്ക് ലൈൻ പൂർത്തീകരിക്കുക. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ ഇൻഫോപാർക്കിലൂടെ കാക്കനാട് വരെ ദീർഘിപ്പിക്കുന്ന പദ്ധതിയുടെ പുതിയ അടങ്കലിനാണ് ധനാനുമതി നൽകിയത്.
378.57 കോടി രൂപയാണ് പിങ്ക് ലൈൻ നിർമാണത്തിനായി അനുവദിച്ചത്. ഇതിനാകെ 1160 കോടിയോളം രൂപ ചെലവ് വരും. ബാക്കി തുക ഏഷ്യൻ ഇൻഫ്രാസ്‌ട്രെക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽ നിന്നും വായ്പയായി ലഭിക്കുമെന്നാണ് കൊച്ചി മെട്രോ പ്രതീക്ഷിക്കുന്നത്. ഇതിനായി ബാങ്കുമായി പ്രാഥമിക ചർച്ചകൾ നടന്നിട്ടുണ്ട്. ആദ്യഘട്ടത്തിൽ 20 മാസത്തിനുള്ളിൽ തൂണുകളുടെ നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം.