കെ.എന്‍ ബാലഗോപാലിന്‍റെ നാലാമത്തെ ബജറ്റ്; ബജറ്റവതരണം തുടങ്ങി
കേരളത്തിലെ സമ്പദ് ഘടന ഒരു സൂര്യോദയ സമ്പദ് ഘടന ആയി മാറുന്നുവെന്ന് ധനമന്ത്രി പറഞ്ഞു
Update: 2024-02-05 03:42 GMT

ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നു

തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബാലഗോപാലിന്‍റെ നാലാമത്തെ ബജറ്റാണ് ഇത്. കേരളത്തിലെ സമ്പദ് ഘടന ഒരു സൂര്യോദയ സമ്പദ് ഘടന ആയി മാറുന്നുവെന്ന് ധനമന്ത്രി പറഞ്ഞു.
കേരളവിരുദ്ധരെ അഘാതമായി നിരാശപ്പെടുത്തുന്ന നേട്ടങ്ങളാണ് കേരളം കൈവരിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തെ മുറിഞ്ഞുപോയ നാട് എന്ന് ചില കേരള വിരുദ്ധര്‍ പ്രചരിപ്പിക്കുന്നു. കേരളം മുന്നേറുകയാണ്. സമ്പദ് ഘടനയുടെ ബലഹീനതയിൽ ആശങ്കയുണ്ട്. ഇപ്പോൾ ഇതിൽ മുന്നോട്ട് പോകാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.