സിപിഎം നേതൃത്വത്തിലുള്ള വയനാട് ജില്ലാ ലോട്ടറിത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറിയെ ബലിയാടാക്കുകയാണെന്ന് പിതാവ്
ഭീഷണിപ്പെടുത്തിയും വ്യാജരേഖ ചമച്ചും ഭരണസമിതി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി കാട്ടി പിതാവ് വേലായുധന്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി
വയനാട് ജില്ലാ ലോട്ടറിത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തില്‍ നടന്ന സാമ്പത്തിക ക്രമക്കേടില്‍, സംഘം സെക്രട്ടറി അജിത്തിനെ ബലിയാടാക്കുയാണെന്ന് പിതാവ്. സിപിഎം നേതാക്കളും ഭരണസമിതിയും അറിഞ്ഞ് നടത്തിയ ക്രമക്കേടില്‍ മകനെ പഴിചാരി കൈകഴുകാനാണ് ശ്രമം. ഭീഷണിപ്പെടുത്തിയും വ്യാജരേഖ ചമച്ചും ഭരണസമിതി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി കാട്ടി പിതാവ് വേലായുധന്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.
സംസ്ഥാന ലോട്ടറിത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും സി.പി.എം വയനാട് ജില്ലാ കമ്മറ്റിയംഗവുമായ പി.ആര്‍ ജയപ്രകാശ് പ്രസിഡന്റായ ജില്ലാ ലോട്ടറിത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിലാണ് ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയത്. സഹകരണ സംഘം സെക്രട്ടറി പി.വി. അജിത്താണ് സംഭവത്തില്‍ കുറ്റക്കാരനെന്ന നിലപാടിലാണ് ഭരണസമിതി.
എന്നാല്‍ ആരോപണങ്ങളെല്ലാം അതിശക്തമായി നിഷേധിച്ച അജിത്തിന്റെ കുടുംബം, കുറ്റമേല്‍ക്കാനാവശ്യപ്പെട്ട് ജയപ്രകാശും സംഘവും നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നാരോപിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. ഭരണസമിതിയും ജയപ്രകാശും അറിയാതെ സാമ്പത്തിക തട്ടിപ്പ് നടക്കില്ലെന്നും പിതാവ് ആരോപിച്ചു. സമ്മേളന കാലയളവില്‍ പുറത്തുവന്ന, ജില്ലാ കമ്മറ്റിയംഗം ആരോപണ വിധേയനായ വിവാദം, വരും ദിവസങ്ങളില്‍ ജില്ലയില്‍ സിപിഎമ്മിന്് രാഷ്ട്രീയ തലവേദനയാകുമെന്നുറപ്പാണ്.
വയനാട് ജില്ലാ ലോട്ടറിത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പ്. സെക്രട്ടറിയെ ബലിയാടാക്കി തട്ടില്‍ പങ്കാളികളായവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായി കുടുംബം. ഭരണസമിതിക്കെതിരെ പിതാവ് എസ് പിക്ക് പരാതി നല്‍കി. കള്ള ഒപ്പിട്ടും ഭീഷണിപ്പെടുത്തിയും സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി ആരോപണം