പള്ളി പൊളിച്ചതിനെക്കുറിച്ചുള്ള ഡോക്യുമെന്ററി; ദി വയറി'നെതിരേ യു.പിയില്‍ വീണ്ടും കേസ്

അ​ല​ഹാ​ബാ​ദ്​ ഹൈ​കോ​ട​തി ഉ​ത്ത​ര​വ്​ കാ​റ്റി​ൽ​പ​റ​ത്തി 100​ വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പ​ള്ളി യു.​പി​യി​ലെ ബ​ർ​ബാ​ങ്കി ജി​ല്ല ഭ​ര​ണ​കൂ​ടം ഇ​ടി​ച്ചു​നി​ര​ത്തുകയായിരുന്നു. മേ​യ്​ 31വ​രെ പ​ള്ളി പൊ​ളി​ക്ക​രു​തെ​ന്ന്​ ക​ഴി​ഞ്ഞ​മാ​സം 24ന്​ ​ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു

Update: 2021-06-25 07:47 GMT
Editor : ubaid | By : Web Desk
Advertising

ബരാബങ്കിയിലെ പള്ളി പൊളിച്ചുമാറ്റുന്നതിനെക്കുറിച്ചുള്ള ഡോക്യൂമെന്ററി സംപ്രഷണം ചെയ്തതിന് ദ വയറിനെതിരെ യു.പി. പൊലീസ് എഫ്.ഐ.ആര്‍. അനധികൃതമായി നിര്‍മ്മാണം നടത്തിയെന്നാരോപിച്ചാണ് അധികൃതര്‍ പള്ളി പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടത്. ശത്രുത വളര്‍ത്തുന്നതും കലാപം സൃഷ്ടിക്കുന്നതുമാണ് വയററിന്റെ ഭാഗത്ത് നിന്നുണ്ടായ നീക്കമെന്നാണ് പൊലീസിന്റെ ആരോപണം. ദി വയറിലെ രണ്ടു മാധ്യമപ്രവര്‍ത്തകരുടെ പേരും എഫ്‌ഐആറില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. 'കലാപത്തിന് കാരണമാകുക', 'മതത്തിന്റെ അടിസ്ഥാനത്തില്‍ ശത്രുത വളര്‍ത്തുക', 'ക്രിമിനല്‍ ഗൂഢാലോചന' തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

അതേസമയം, വാര്‍ത്താ പോര്‍ട്ടലിനെ ഭയപ്പെടുത്താനാവില്ലെന്നും വിവിധ കേസുകളില്‍ യുപി പോലിസ് മുമ്പ് സമര്‍പ്പിച്ചതുപോലെ ഈ കേസും അടിസ്ഥാനരഹിതമാണെന്നും 'ദി വയറി'ന്റെ സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കാത്ത ആദിത്യനാഥ്​ സർക്കാർ സംസ്​ഥാനത്ത്​ സംഭവിക്കുന്നത്​ റിപ്പോർട്ട്​ ചെയ്യുന്ന മാധ്യമ പ്രവർത്തകരുടെ തൊഴിൽ കുറ്റകരമായി മാറ്റുകയാണ്​. യു.പിയിൽ രാഷ്​ട്രീയക്കാരും സാമൂഹിക വിരുദ്ധ ശക്​തികളും കടുത്ത സാമുദായിക വിദ്വേഷം പരത്തുകയും അതിക്രമം പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു. അതൊന്നും സാമുദായിക സൗഹാർദത്തിനോ ക്രമസമാധാനത്തിനോ​ ഭീഷണിയായി പൊലീസ്​ കാണുന്നില്ല''- വരദരാജൻ പ്രതികരിച്ചു.

Full View

അടിസ്ഥാനരഹിതവും തെറ്റായതുമായ പ്രസ്താവനകള്‍ നടത്തുന്ന ഒരു വീഡിയോ ഡോക്യുമെന്ററി ജൂണ്‍ 23 ന് ന്യൂസ് പോര്‍ട്ടല്‍ അവരുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ പങ്കിട്ടെന്നും ഭരണകൂടം ഒരു പ്രത്യേക മതത്തിന്റെ മതഗ്രന്ഥങ്ങളെ അശുദ്ധമാക്കി പിന്നീട് ഒരു അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞു എന്നതുള്‍പ്പെടെ യുക്തിരഹിതമായ വാദങ്ങള്‍ വീഡിയോയില്‍ ഉന്നയിക്കുന്നുവെന്നുമാണ് പോലീസ് പറയുന്നത്. ഇക്കാര്യങ്ങള്‍ പറഞ്ഞ് സമൂഹത്തില്‍ അസ്വാരസ്യം ഉണ്ടാക്കാന്‍ വയര്‍ ശ്രമിക്കുകയും സാമുദായിക സംഘര്‍ഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് ബരാബങ്കി ജില്ലാ മജിസ്ട്രേറ്റ് ആദര്‍ശ് സിംഗ് വീഡിയോ പ്രസ്താവനയില്‍ പറഞ്ഞത്.

ബറാബങ്കി പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്‌.ഐ.ആറില്‍ 'പള്ളി' എന്ന വാക്ക് ഉപയോഗിക്കുന്നില്ല. 'നിയമവിരുദ്ധ കെട്ടിടം' എന്നാണ് വിശേഷിപ്പിക്കുന്നത്. ട്വിറ്ററില്‍ 'ദി വയറും' ഇതിലെ രണ്ട് മാധ്യമപ്രവര്‍ത്തകരായ സിറാജ് അലിയും മുകുള്‍ സിങ് ചൗഹാനും പോസ്റ്റ് ചെയ്ത വീഡിയോ 'സമൂഹത്തില്‍ ശത്രുത' പ്രചരിപ്പിക്കുകയും 'സാമുദായിക ഐക്യത്തെ ശല്യപ്പെടുത്തുകയും ചെയ്യുന്നു' എന്നാണ് പോലിസിന്റെ ആരോപണം. രണ്ട് മാധ്യമപ്രവര്‍ത്തകരെ കൂടാതെ പള്ളി കമ്മിറ്റി സെക്രട്ടറി മുഹമ്മദ് അനീസ്, വീഡിയോയില്‍ ദി വയറിനോട് സംസാരിച്ച പ്രദേശവാസികളിലൊരാളായ മുഹമ്മദ് നമീം എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. 


അ​ല​ഹാ​ബാ​ദ്​ ഹൈ​കോ​ട​തി ഉ​ത്ത​ര​വ്​ കാ​റ്റി​ൽ​പ​റ​ത്തി 100​ വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പ​ള്ളി യു.​പി​യി​ലെ ബ​ർ​ബാ​ങ്കി ജി​ല്ല ഭ​ര​ണ​കൂ​ടം ഇ​ടി​ച്ചു​നി​ര​ത്തുകയായിരുന്നു. ജി​ല്ല​യി​ലെ റാം ​സ​ൻ​സെ​യി ഗ​ട്ട്​ ന​ഗ​ര​ത്തി​ലെ പ​ള്ളി​യാ​ണ്​ ബുൾഡോസർ ഉപയോഗിച്ച്​ ഇടിച്ചു നി​ര​പ്പാ​ക്കി​യ​ത്. മേ​യ്​ 31വ​രെ പ​ള്ളി പൊ​ളി​ക്ക​രു​തെ​ന്ന്​ ക​ഴി​ഞ്ഞ​മാ​സം 24ന്​ ​ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. പള്ളി പൊളിച്ചുമാറ്റിയതിനെതുരേ സുന്നി വഖഫ് ബോര്‍ഡ് നല്‍കിയ റിട്ട് ഹരജിയില്‍ അലഹബാദ് ഹൈക്കോടതി യുപി സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പില്‍ ഗാസിയാബാദില്‍ ഒരു മുസ്‍ലിം  വയോധികനെ മര്‍ദ്ദിച്ചതു സംബന്ധിച്ച ട്വീറ്റുകളുമായി ബന്ധപ്പെട്ട് 'o വയറി'നും മുതിർന്ന മാധ്യമ പ്രവർത്തകരായ റാണ അയ്യൂബ്​, സബാ നഖ്​വി തുടങ്ങിയവർക്കുമെതിരെ കഴിഞ്ഞ ആഴ്​ചയാണ്​ യു.പി പൊലീസ്​ കേസ്​ എടുത്തത്​.

Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News