തിരുവനന്തപുരത്ത് വീട്ടിൽ തീപിടിത്തം; ഒരു ലക്ഷം രൂപ കത്തി നശിച്ചു
പൂവച്ചിൽ കൊണ്ണിയൂർ സ്വദേശി ദസ്തക്കീറിന്റെ വീടാണ് കത്തിനശിച്ചത്
Update: 2025-04-13 12:22 GMT


തിരുവനന്തപുരം: തിരുവനന്തപുരം പൂവച്ചലിൽ വീടിന് തീപിടിച്ചു. സംഭവത്തിൽ വീട് പൂർണമായും കത്തിനശിച്ചു. പൂവച്ചിൽ കൊണ്ണിയൂർ സ്വദേശി ദസ്തക്കീറിന്റെ വീടാണ് കത്തിനശിച്ചത്. ചികിത്സയ്ക്കായി വായ്പയെടുത്ത ഒരു ലക്ഷം രൂപയും അഗ്നിക്കിരയായി.
ഇന്ന് ഉച്ചയ്ക്ക് 12 ആണ് സംഭവം. ഡസ്തകീറും ഭാര്യ ഷമീന ബീവിയും വിവാഹാ ആവശ്യത്തിനു പുറത്തു പോയിരിക്കുകയായിരുന്നു. ദസ്തക്കീർ അർബുദരോഗിയാണ്. ചികിത്സയുടെ ആവശ്യത്തിനായി ബാങ്കിൽ നിന്ന് കടമെടുത്തു സൂക്ഷിച്ചിരുന്ന തുകയാണ് കത്തി നശിച്ചത്. പണത്തോടൊപ്പം മറ്റു രേഖകളെല്ലാം നഷ്ടമായി.
ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തീ അണച്ചു.