പന്തളത്ത് ഭക്ഷ്യവിഷബാധ: മഹാരാഷ്ട്ര സ്വദേശിയായ വിദ്യാർഥി ചികിത്സയിൽ
പന്തളത്തുള്ള ഫലഖ് ഹോട്ടൽ നോട്ടീസ് നൽകി പൂട്ടിച്ചു
Update: 2024-07-11 10:36 GMT


പത്തനംതിട്ട: പന്തളത്ത് മഹാരാഷ്ട്ര സ്വദേശിക്ക് ഭക്ഷ്യവിഷബാധയേറ്റു. മഹാരാഷ്ട്ര സ്വദേശിയും പന്തളം മന്നം ആയുർവേദ മെഡിക്കൽ കോളേജിലെ ബി.എ.എം.എസ് ഒന്നാം വർഷ വിദ്യാർത്ഥിയുമായ പ്രഥമേഷിന് ആണ് ഭക്ഷ്യവിഷബാധയേറ്റത്.
പന്തളത്തുള്ള ഫലഖ് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നതായി പ്രഥമേഷ് കൂട്ടുകാരോട് പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഫലഖ് ഹോട്ടലിൽ വൃത്തിഹീനമായ സാഹചര്യമാണെന്ന് കണ്ടെത്തി.
നഗരസഭ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. 2021ൽ കാലാവധി തീർന്ന വെള്ളത്തിന്റെ സർട്ടിഫിക്കറ്റ് ആണ് ഇപ്പോഴും ഹോട്ടലിൽ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിതിനെ തുടർന്ന് ഹോട്ടൽ നോട്ടീസ് നൽകി പൂട്ടിച്ചു.