തൊണ്ടിമുതൽ ക്രമക്കേട് കേസ്; ആന്റണി രാജുവിന്റെ കയ്യക്ഷരം സ്ഥിരീകരിച്ച് ഫോറൻസിക് റിപ്പോർട്ട്

അഞ്ചുതവണ ആൻറണി രാജുവിനെ കൊണ്ട് എഴുതിപ്പിച്ചാണ് ഫോറൻസിക് പരിശോധനയിലൂടെ കൈയ്യക്ഷരം കണ്ടെത്തിയത്.

Update: 2022-07-20 02:45 GMT
തൊണ്ടിമുതൽ ക്രമക്കേട് കേസ്; ആന്റണി രാജുവിന്റെ കയ്യക്ഷരം സ്ഥിരീകരിച്ച് ഫോറൻസിക് റിപ്പോർട്ട്
AddThis Website Tools
Advertising

തിരുവനന്തപുരം: തൊണ്ടിമുതൽ ക്രമക്കേട് കേസിൽ ഗതാഗത മന്ത്രി ആന്റണി രാജുവിന് കുരുക്കായി കൈയ്യക്ഷരത്തിന്റെ ഫോറൻസിക് പരിശോധനാ റിപ്പോർട്ട്. തൊണ്ടിമുതൽ കൈക്കലാക്കാൻ തൊണ്ടി രജിസ്റ്ററിൽ ഒപ്പിട്ടു നൽകിയത് ആൻറണി രാജുവാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. ഫോറൻസിക് റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. 

ശാസ്ത്രീയ തെളിവുകൾ എല്ലാം ശേഖരിച്ചാണ് ആൻറണി രാജുവിനെ പ്രതിചേർത്തത്. അഞ്ചുതവണ ആൻറണി രാജുവിനെ കൊണ്ട് എഴുതിപ്പിച്ചാണ് കൈയ്യക്ഷരം ഫോറൻസിക് പരിശോധനയിലൂടെ കണ്ടെത്തിയത്.

Full View

ലഹരിക്കടത്തിൽ കുടുങ്ങിയ വിദേശിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതൽ മാറ്റിയെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. തൊണ്ടിമുതലായ അടിവസ്ത്രത്തിൽ മാറ്റം വരുത്തിയതിന്റെ വിശദാംശങ്ങളടങ്ങിയ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അടിവസ്ത്രത്തിലെ അടിഭാഗത്തെ തുന്നലുകളും, വസ്ത്രത്തിന്റെ മറ്റു ഭാഗത്തെ തുന്നലുകളും തമ്മിൽ വ്യത്യാസമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം ഫൊറൻസിക് ലാബ് 1996ൽ നൽകിയതാണ് റിപ്പോർട്ട്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News