വിജിലൻസ് കേസിൽ പ്രതിയായ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകി വനംവകുപ്പ്‌

അനധികൃതമായി പണം കൈവശം വെച്ചതിന് വിജിലൻസ് കേസില്‍ പ്രതിയായ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഇ.പ്രദീപ് കുമാറിനാണ് സ്ഥാനക്കയറ്റം ലഭിച്ചത്

Update: 2022-06-18 01:45 GMT
Editor : rishad | By : Web Desk
Advertising

കോഴിക്കോട്: വിജിലന്‍സ് കേസില്‍ പ്രതിയായ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കി വനംവകുപ്പ്. അനധികൃതമായി പണം കൈവശം വെച്ചതിന് വിജിലൻസ് കേസില്‍ പ്രതിയായ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഇ.പ്രദീപ് കുമാറിനാണ് സ്ഥാനക്കയറ്റം ലഭിച്ചത്. വിജിലന്‍സ് കേസില്‍ പ്രതിയായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തില്ലെന്ന പരാതി ശക്തമാകുന്നതിനിടെയാണ് സ്ഥാനക്കയറ്റവും നല്‍കുന്നത്.  

2021 ഏപ്രിൽ 12ന് എസ്.പി ശശിധരന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് 85000 രൂപയുമായി വനം വകുപ്പിലെ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററായ പ്രദീപ് കുമാറിനെ ഔദ്യോഗിക കാറിൽ നിന്നും പിടികൂടിയത്. 

നഴ്സറികൾ നടത്തുന്ന കരാറുകാരിൽ നിന്ന് വാങ്ങിയ പണമാണിതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതില്‍ കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനെ തുടർന്ന് നാട്ടൊരുമ പൗരാവകാശ സമിതി പ്രവർത്തകനായ സൈതലവി വിജിലന്‍സ് കോടതിയെ സമീപ്പിച്ചു. ഇതോടെയാണ് ഈ വർഷം ഏപ്രലില്‍ വിജിലന്‍സ് കേസ് തന്നെ രജിസ്റ്റർ ചെയ്തത്.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പ്രതിയായ ഉദ്യോസ്ഥനെതിരെ നടപടിയൊന്നും എടുക്കാത്തത് വലിയ വിമർശനത്തിനിടയാക്കിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സ്ഥാനക്കയറ്റ പട്ടികയില്‍ പ്രദീപ്കുമാർ ഇടം പിടിക്കുന്നത്. പ്രദീപിന്റെ സ്ഥാനക്കയറ്റം ഒഴിവാക്കണമെന്നും നടപടിയെടുക്കണമെന്നാവാശ്യപ്പെട്ടും വനംമന്ത്രിക്കും മുഖ്യമന്ത്രിക്കും പൊതുപ്രവർത്തകർ പരാതി നല്‍കിയിട്ടുണ്ട്. ഈ ഉദ്യോഗസ്ഥൻ ജൂൺ 5ന് നടന്ന പരിസ്ഥിതി ദിന പരിപാടിയിൽ മുഖ്യമന്ത്രിക്കും വനം മന്ത്രിക്കുമൊപ്പം വേദി പങ്കിട്ടതും വിവാദമായിരുന്നു. 

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News