'വേറിട്ട അഭിപ്രായമുള്ളവരെ ഭയപ്പെടുത്തി നിശബ്ദരാക്കുന്നു'; പത്തനംതിട്ട മുൻ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് കോൺഗ്രസ് വിട്ടു
52 വർഷം കോൺഗ്രസ് പ്രവർത്തകനായിരുന്ന ബാബു ജോർജ് മുൻ ജില്ലാ പഞ്ചായത്ത് പ്രസിന്റും നിലവിൽ കെ.പി.സി.സി അംഗവുമാണ്
Update: 2023-04-19 14:10 GMT


പത്തനംതിട്ട: പത്തനംതിട്ട മുൻ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് കോൺഗ്രസിൽ നിന്ന് രാജി വെച്ചു. 52 വർഷം കോൺഗ്രസ് പ്രവർത്തകനായിരുന്ന ബാബു ജോർജ് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും നിലവിൽ കെ.പി.സി.സി അംഗവുമാണ്. പ്രസ്ഥാനത്തിൽ തുടർന്ന് പ്രവർത്തിക്കാൻ ചില നേതാക്കൾ അനുവദിക്കുന്നില്ലെന്നും പാർട്ടിക്കുള്ളിൽ വേറിട്ട അഭിപ്രായമുള്ളവരെ ഭയപ്പെടുത്തി നിശബ്ദരാക്കുന്നെന്നും ബാബു പറഞ്ഞു.
മാസങ്ങൾക്ക് മുൻപ് നടന്ന ഡി.സി.സി നേതൃയോഗത്തിൽ അച്ചടക്ക ലംഘനം നടത്തിയതിന് ബാബു കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. മുതിർന്ന നേതാവ് പി.ജെ കുര്യൻ , കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു , ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ തുടങ്ങിവർക്കെതിരെ ഇതിന് പിന്നാലെ വിമർശനവുമായി ബാബു രംഗത്ത് വന്നിരുന്നു.