ആലുവയിൽ മാധ്യമപ്രവര്‍ത്തകയുടെ വീട് അടിച്ചുതകർത്ത കേസിൽ നാല് പ്രതികൾ പിടിയിൽ

സംഘത്തിലെ പ്രധാനിയും അയൽവാസിയുമായ രാഹുൽ ഇനിയും പിടിയിലാകാനുണ്ട്

Update: 2024-05-13 01:51 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: ആലുവയിൽ കലാകൗമുദി ലേഖിക ജിഷയുടെ വീട് അടിച്ചുതകർത്ത കേസിൽ നാല് പ്രതികൾ പിടിയിൽ. ആക്രമണം നടത്തിയ ജ്യോതിഷ്, രഞ്ജിത്ത്, രാജേഷ്, മെൽവിൻ എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്.

സംഘത്തിലെ പ്രധാനിയും അയൽവാസിയുമായ രാഹുൽ പിടിയിലാകാനുണ്ട്. ജിഷയുടെ ബന്ധുക്കളും രാഹുലും തമ്മില്‍ കഴിഞ്ഞ ദിവസം വാക്കുതർക്കം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് രാഹുൽ സുഹൃത്തുക്കൾക്കൊപ്പം എത്തി ജിഷയുടെ വീട് അടിച്ചുതകർത്തത്. വീട്ടിൽ ഈ സമയത്ത് ആളുണ്ടായിരുന്നില്ല.

Full View

Summary: Four accused arrested in case of attack in the home of the journalist Jisha in Kochi's Aluva

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News