സ്വർണവിലയിൽ നേരിയ വർധന

രണ്ട് ദിവസം മുമ്പ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരുന്നു

Update: 2022-04-21 04:29 GMT
Editor : Dibin Gopan | By : Web Desk
Advertising

കൊച്ചി: സംസ്ഥാനത്ത സ്വർണവിലയിൽ നേരിയ വർധന. പവന് 120 രൂപ വർധിച്ച് 39,440 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച് 4,930 രൂപയായി. രണ്ട് ദിവസം മുമ്പ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരുന്നു.

പവന് 39,880 രൂപയായിരുന്നു ഏപ്രിൽ 18 ലെ വില. എന്നാൽ കഴിഞ്ഞ ദിവസം വില കുറഞ്ഞ് 39,320 രൂപയിലെത്തി. ഇവിടെ നിന്നാണ് വില 120 രൂപ വർധിച്ച് 39,440 രൂപയിലെത്തിയത്.

ഏപ്രിൽ 4നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. പവന് 38,240 രൂപയായിരുന്നു അന്ന് വില.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News