കണ്ണൂരില്‍ 66 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
കാസർകോട് ബേക്കൽ സ്വദേശി കുന്നിൽ അബൂബക്കറാണ് കസ്റ്റംസിന്‍റെ പിടിയിലായത്
Update: 2022-12-30 08:08 GMT
കണ്ണൂര്‍: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 66 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കാസർകോട് ബേക്കൽ സ്വദേശി കുന്നിൽ അബൂബക്കറാണ് കസ്റ്റംസിന്‍റെ പിടിയിലായത്. ദുബായിൽ നിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് 1241 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. സോക്സിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.