തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; കോളേജിനകത്തേക്ക് പെട്രോൾ ബോംബെറിഞ്ഞു

ധനുവച്ചപുരത്ത് രണ്ടാഴ്ച്ചക്കിടെ മൂന്നാമെത്തെ ഗുണ്ടാ ആക്രമണമാണിത്

Update: 2022-01-27 08:40 GMT
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; കോളേജിനകത്തേക്ക് പെട്രോൾ ബോംബെറിഞ്ഞു
AddThis Website Tools
Advertising

തിരുവനന്തപുരം ധനുവച്ചപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ഇന്നലെ രാത്രിയായിരുന്നു സംഭവം. അക്രമികൾ  കോളേജിനകത്തേയ്ക്ക് ആക്രമിച്ചു  കയറുകയും  പെട്രോൾ ബോംബ് വലിച്ചറിയുകയുമായിരുന്നു. തുടർന്ന് തൊട്ടടുത്തുള്ള ഡ്രൈവിംഗ് സ്കൂളിലെ വാഹനങ്ങൾ അടിച്ചു തകർക്കുകയും ചെയ്തു. സംഭവത്തിൽ മൂന്നു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എന്നാൽ ഇവരുടെ അറസ്റ്റ് ഇതുവരെ രേഖപ്പടുത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

ധനുവച്ചപുരത്ത്  രണ്ടാഴ്ച്ചക്കിടെ  മൂന്നാമെത്തെ ഗുണ്ടാ ആക്രമണമാണിത്. നേരത്തെ ഒരു വനിതാ എസ്ഐക്കെതിരെ അക്രമമുണ്ടായി. എന്നാൽ ഈ കേസിൽ  ഇതുവരെ ഒരാളെ പോലും പിടികൂടാൻ കഴിയാത്തത്  ധാരാളം വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. 

Full View


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News