സ്വാതന്ത്ര്യ ദിനത്തിലെ ചായസത്കാരം ഗവർണർ ഉപേക്ഷിച്ചത് സർക്കാരുമായുള്ള ഭിന്നത മൂലമാണെന്ന് സൂചന
കഴിഞ്ഞ മാസം 18 നാണ് ചായ സൽക്കാരത്തിനായി 15 ലക്ഷം രൂപ ആവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിന് കത്ത് നൽകിയത്.
എല്ലാവര്‍ഷവും സ്വാതന്ത്ര്യ ദിനത്തില്‍ നടത്തിയിരുന്ന ചായസത്കാരം ഇത്തവണ ഗവർണർ ഉപേക്ഷിച്ചത് സർക്കാരുമായുള്ള ഭിന്നത മൂലമാണെന്ന് സൂചന.
കഴിഞ്ഞ മാസം 18 നാണ് ചായ സൽക്കാരത്തിനായി 15 ലക്ഷം രൂപ ആവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിന് കത്ത് നൽകിയത്.
ഇതിനിടയിൽ മഴ ശക്തമായപ്പോഴും പണം വേണ്ടെന്ന് രാജ്ഭവൻ സർക്കാരിനെ അറിയിച്ചില്ല. പിന്നീട് കഴിഞ്ഞമാസം ആറിന് ഈ പണം സർക്കാർ അനുവദിച്ച് ഉത്തരവിറക്കിയിരുന്നു. ഇതിനുശേഷമാണ് ഓർഡിനൻസുകളുടെ വിഷയത്തിൽ ഗവർണർ-സർക്കാർ പോര് കടുത്തത്. അതിനുശേഷമാണ് ഇത്തവണ ചായസൽക്കാരം നടത്തുന്നില്ലെന്നും ആ പണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകുകയാണെന്നും രാജ്ഭവൻ അറിയിക്കുകയായിരുന്നു.
സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രിക്ക് ഗവർണർ അറ്റ് ഹോം എന്ന പേരിൽ ചായസൽക്കാരം നൽകുക എന്നത് ഒരു കീഴ്‌വഴക്കമാണ്.