സിൽവർ ലൈനിനായി ഗവർണറും: പദ്ധതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവെ മന്ത്രിക്ക് കത്തയച്ചു
പദ്ധതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവെ മന്ത്രിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കത്ത് നൽകിയിരുന്നു
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കായി ഗവർണറും. പദ്ധതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവെ മന്ത്രിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കത്ത് നൽകിയിരുന്നു. 2021 ആഗസ്റ്റ് 16നാണ് കത്ത് നൽകിയിരുന്നത്. ഗവർണറുടെ കത്തിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. സംസ്ഥാനത്ത് നിന്നുള്ള കേന്ദ്രമന്ത്രിമാരടക്കം എതിർക്കുമ്പോഴാണ് പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ കേന്ദ്ര റെയില്‍വെ മന്ത്രിക്ക് കത്ത് നൽകുന്നത്.
രണ്ടാം പിണറായി സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായാണ് കെ റെയിൽ വിലയിരുത്തപ്പെടുന്നത്. അടുത്ത 50 വര്‍ഷത്തേക്കുള്ള ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്ന നിലയിലാണ് സില്‍വര്‍ലൈന്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്നാണ് കെ റെയിൽ കോർപ്പറേഷൻ പറയുന്നത്. ദേശീയപാതാ വികസനം കാസർഗോഡ്-തിരുവനന്തപുരം സിൽവർലൈൻ അർധ-അതിവേഗ പദ്ധതിക്ക് ബദലാവുകയില്ലെന്ന ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു കെ റെയിൽ കോർപ്പറേഷന്‍റെ വാക്കുകൾ.
More To Watch