ഈദ് ആശംസകൾ നേർന്ന് മുരളിഗോപി; എമ്പുരാനിൽ മൗനം

എമ്പുരാനെ സംബന്ധിച്ചുള്ള വിവാദങ്ങളിൽ മൗനം തുടരുന്നതിനിടെയാണ് ഫേസ്ബുക്കിൽ ആശംസ പങ്കുവെച്ചത്

Update: 2025-03-31 08:41 GMT
ഈദ് ആശംസകൾ നേർന്ന് മുരളിഗോപി; എമ്പുരാനിൽ മൗനം
AddThis Website Tools
Advertising

കൊച്ചി : എമ്പുരാൻ വിവാദങ്ങളിൽപ്പെട്ട് ചർച്ചയാകുമ്പോഴും ഈദ് ആശംസകളുമായി തിരക്കഥാകൃത്ത് മുരളി ഗോപി. സമൂഹമാധ്യമങ്ങളിലൂടെയാണ് ആശംസയറിയിച്ചത്. അതേസമയം എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മൗനം തുടരുകയാണ്. വിഷയത്തിൽ സിനിമാ സംഘടനകളും നയം വ്യക്തമാക്കിയിട്ടില്ല.

എമ്പുരാനെതിരെയായ സൈബർ ആക്രമണങ്ങൾ മുരളി ഗോപിക്കെതിരെയും തിരിഞ്ഞിരുന്നു. പ്രിയപ്പെട്ടവർക്ക് വേദനിച്ചതിൽ മോഹൻലാൽ കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചിരുന്നു. ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പ് സംവിധായകൻ പൃഥ്വിരാജും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ഷെയർ ചെയ്തിരുന്നെങ്കിലും മുരളി ഗോപി വിട്ടുനിന്നു. വിവാദങ്ങളെത്തുടർന്ന് ചിത്രം റീ എഡിറ്റ് ചെയ്ത് പുറത്തിറക്കാനിരിക്കുകയാണ്.

രണ്ട് മണിക്കൂർ 59 മിനുട്ട് ദൈർഘ്യമുണ്ടായിരുന്ന ചിത്രത്തിന്റെ മൂന്ന് മിനുട്ട് കട്ട് ചെയ്ത് ഒഴിവാക്കിയാണ് ഇന്ന് വൈകീട്ട് മുതൽ പ്രദർശനത്തിനെത്തുക. പ്രതിനായകന്റെ പേര് ബാബു ബജ്റംങ്കി എന്നതു മാറ്റി ബൽ രാജ് എന്നാക്കിയതായും സൂചനകളുണ്ട്. 

Tags:    

Writer - ചന്ദ്ര സ്വസ്തി

contributor

Editor - ചന്ദ്ര സ്വസ്തി

contributor

Web Desk

By - Web Desk

contributor

Similar News