പി.ടി തോമസിന്റെ ചിതാഭസ്മം അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കുന്നതിന് ഇടുക്കി രൂപതയുടെ മാർഗനിർദേശം

മതവികാരത്തെ വ്രണപ്പെടുത്തരുതെന്നും ദേവാലയത്തിന്റെയും കല്ലറയുടെയും പരിപാവനത കാത്തുസൂക്ഷിക്കണമെന്നും നിർദേശം

Update: 2022-01-03 03:08 GMT
Editor : Lissy P | By : Web Desk
Advertising

പി.ടി.തോമസിന്റെ ചിതാഭസ്മം അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കുന്നതിന് ഇടുക്കി രൂപതയുടെ മാർഗനിർദേശം. രൂപതാ വികാരി ജനറാൾ മോൺ.ജോസ് പ്ലാച്ചിക്കൽ ആണ് ഇടവക വികാരിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. സഭയുടെ ഔദ്യോദിക കർമ്മങ്ങളോടെയല്ല ഈ കർമ്മങ്ങൾ നടക്കുന്നത്. ദേവാലയവും സെമിത്തേരിയും പുണ്യ ഇടങ്ങളാണ്. ദേവാലയത്തിന്റെയും കല്ലറയുടെയും പരിപാവനത കാത്തുസൂക്ഷിക്കണം. മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും ഉണ്ടാവരുത്. പ്രാർഥനാപൂർണ്ണമായ നിശബ്ദത പുലർത്തണമെന്നും മുദ്രാവാക്യം വിളികളോ ഉണ്ടാവരുതെന്നും വികാരിയച്ചനും പാരീഷ് കൗൺസിലും മുൻകരുതലെടുക്കണമെന്നും വികാരി ജനറാൾ പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു.

അതേ സമയം പി.ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുള്ള സമൃതിയാത്ര കൊച്ചിയിൽ നിന്ന് ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചിതാഭസ്മം ഏറ്റുവാങ്ങി.തുറന്നവാഹനത്തിൽ പോകുന്ന സ്മൃതിയാത്രക്ക് വിവിധ സ്ഥലങ്ങളിൽ ആദരവർപ്പിക്കാൻ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്  പി.ടിയുടെ ഭാര്യ ഉമ, കോൺഗ്രസ് നേതാക്കളായ വി.എം.സുധീരൻ, ഹൈബി ഈഡൻ തുടങ്ങി നിരവധി പേർ സ്മൃതിയാത്രയെ അനുഗമിക്കുന്നുണ്ട്. എറണാകുളം ജില്ലയിൽ അഞ്ച് സ്ഥലങ്ങളിൽ ആദരം അർപ്പിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. തുടർന്ന് ഇടുക്കി ജില്ലയിലെ സ്ഥലങ്ങളിലും ആദരം അർപ്പിക്കും. വൈകിട്ടോടെ ഉപ്പുതോടെത്തുന്ന ചിതാഭസ്മം പി.ടി തോമസിന്റെ അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കും. പി.ടിയുടെ അന്ത്യാഭിലാഷം പ്രകാരമാണ് ചിതാഭസ്മം അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കുന്നത്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News