ഹബീബുല്ല ഫൈസി സി.ഐ.സിയുടെ പുതിയ ജനറൽ സെക്രട്ടറി

സി.ഐ.സി നേതാക്കളുമായും സമസ്ത നേതാക്കളുമായും സംസാരിച്ച ശേഷമാണ് തീരുമാനമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

Update: 2023-05-01 10:47 GMT
Habeebullah faizy CIC new general secretary
AddThis Website Tools
Advertising

മലപ്പുറം: ഹബീബുല്ല ഫൈസിയെ കോർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസ് (സി.ഐ.സി) ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സി.ഐ.സി നേതാക്കളുമായും സമസ്ത നേതാക്കളുമായും സംസാരിച്ച ശേഷമാണ് തീരുമാനമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

റമദാൻ മാസമായതുകൊണ്ടാണ് തീരുമാനം വൈകിയത്. ഹക്കീം ഫൈസി ആദൃശേരിയുടെ രാജി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചില നിയമ തടസങ്ങൾ ഉണ്ടായിരുന്നു. അത് നീക്കിയെന്നും അതിന് ശേഷമാണ് പുതിയ ജനറൽ സെക്രട്ടറിയെ പ്രഖ്യാപിക്കുന്നതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

സമസ്തയുടെ ആദർശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഹക്കീം ഫൈസിയെ സമസ്ത പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ സി.ഐ.സി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കണമെന്നും സമസ്ത ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് സാദിഖലി തങ്ങളുടെ നിർദേശപ്രകാരം ഹക്കീം ഫൈസി രാജിവെച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Web Desk

By - Web Desk

contributor

Similar News