പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തിൽ തുടർ ചർച്ച വേണ്ടെന്ന് ഇടത് മുന്നണി: വിയോജിപ്പ് അറിയിക്കാതെ ജോസ് കെ മാണി

സർക്കാർ നിലപാട് വിശദീകരിച്ചതാണെന്ന് മുഖ്യമന്ത്രി മുന്നണി യോഗത്തിൽ വ്യക്തമാക്കി. അതേസമയം യോഗത്തില്‍ പങ്കെടുത്ത ജോസ് കെ മാണി വിയോജിപ്പ് അറിയിച്ചില്ല.

Update: 2021-09-23 07:22 GMT
Editor : rishad | By : Web Desk
Advertising

പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തിൽ തുടർ ചർച്ചകൾ വേണ്ടെന്ന് ഇടതുമുന്നണി. സർക്കാർ നിലപാട് വിശദീകരിച്ചതാണെന്ന് മുഖ്യമന്ത്രി മുന്നണി യോഗത്തിൽ വ്യക്തമാക്കി. അതേസമയം യോഗത്തില്‍ പങ്കെടുത്ത ജോസ് കെ മാണി വിയോജിപ്പ് അറിയിച്ചില്ല. 

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വര്‍ഗ്ഗീയ വിഭജനത്തിന് വേണ്ടി ഒരു വിഭാഗം ഉപയോഗിച്ചുവെന്നാണ് ഇടത് മുന്നണി വിലയിരുത്തല്‍. സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തപ്പോഴാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.പ്രസ്താവന തെറ്റായെന്ന് പൊതു സമൂഹത്തിനിടയില്‍ അഭിപ്രായം ഉയര്‍ന്നതോടെ സര്‍ക്കാര്‍ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അത് കൊണ്ട് യോഗത്തില്‍ തുടര്‍ ചര്‍ച്ചകള്‍ വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് യോഗം അംഗീകരിച്ചു. 27ന് കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്തുണ നൽകാനും യോഗം തീരുമാനിച്ചു.

വിഷയത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ച ജോസ് കെ മാണി യോഗത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയില്ല. അതേസമയം മുറിവേറ്റവരെയായിരുന്നു സർക്കാർ പ്രതിനിധികൾ ആദ്യം കാണേണ്ടിയിരുന്നതെന്ന് കെ.എൻ.എം ഉപാധ്യക്ഷൻ ഹുസൈൻ മടവൂർ മീഡിയവണിനോട് പറഞ്ഞു.

നാർക്കോട്ടിക്ക് ജിഹാദ് എന്ന പേരിൽ സംഘടിത ശ്രമങ്ങൾ നടക്കുന്നതായുള്ള പ്രസ്താവനയും പ്രചാരണങ്ങളും അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. തീവ്ര നിലപാടുകളുടെ പ്രചാരകർക്കും അവയെ പ്രോത്സാഹിപ്പിക്കുന്നവർക്കും സ്ഥാനമില്ലാത്ത സമൂഹമാണ് നമ്മുടെത്. തെറ്റായ പ്രവണതകൾ ഏതു തലത്തിൽ നിന്നുണ്ടായാലും നിയമപരമായി നേരിടുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News