സ്വര്‍ണക്കടത്ത്: അര്‍ജുന്‍ ആയങ്കിയുടെ കസ്റ്റഡി അപേക്ഷ തള്ളി
അര്‍ജുന്‍ ആയങ്കിയുടെ മൊഴി വിശ്വസനീയമല്ലെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. മാതാവിന്റെ ചെലവിലാണ് ജീവിക്കുന്നതെന്ന അര്‍ജുന്റെ വാദം ഭാര്യ നിഷേധിച്ചു. ഫോണ്‍ രേഖകളില്‍ നിന്ന് സ്വര്‍ണക്കടത്തില്‍ അര്‍ജുന്റെ പങ്ക് വ്യക്തമായി.
രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ കസ്റ്റഡി അപേക്ഷ തള്ളി. അര്‍ജുനെ ഏഴ് ദിവസം കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസിന്റെ ആവശ്യമാണ് തള്ളിയത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി അര്‍ജുനെ വിട്ടുകിട്ടണം എന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം. അതിനിടെ കസ്റ്റംസ് നഗ്നനായി മര്‍ദിച്ചെന്ന് അര്‍ജുന്‍ കോടതിയെ അറിയിച്ചു
അര്‍ജുന്‍ ആയങ്കിയുടെ മൊഴി വിശ്വസനീയമല്ലെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. മാതാവിന്റെ ചെലവിലാണ് ജീവിക്കുന്നതെന്ന അര്‍ജുന്റെ വാദം ഭാര്യ നിഷേധിച്ചു. ഫോണ്‍ രേഖകളില്‍ നിന്ന് സ്വര്‍ണക്കടത്തില്‍ അര്‍ജുന്റെ പങ്ക് വ്യക്തമായി. ആഡംബര ജീവിതമാണ് അര്‍ജുനെ സംശയത്തിന്റെ നിഴലിലാക്കിയതെന്നും കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നു.
ടി.പി വധക്കേസ് പ്രതികളായ കൊടിസുനിക്കും ഷാഫിക്കും കണ്ണൂര്‍ സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ട്. ഷാഫി അടക്കമുള്ളവര്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി യുവാക്കളെ സ്വര്‍ണക്കടത്തിലേക്ക് ആകര്‍ഷിക്കുകയാണെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.