പത്താം ക്ലാസ് തോറ്റവര്‍ ഇവിടെ കമോണ്‍, എസ്.എസ്.എല്‍.സി തോറ്റവർക്ക് വയറുനിറയെ പൊറോട്ടയും ചിക്കനും; വ്യത്യസ്ത ഓഫറുമായി ഹോട്ടലുടമ

എ പ്ലസുകള്‍ക്ക് പകരം തോറ്റവരെ തെരയുകയാണ് തിരുവനന്തപുരത്തെ ഒരു ഹോട്ടലുടമ... എന്നതിനാണെന്നല്ലേ വയറുനിറയെ ഭക്ഷണം കൊടുക്കാന്‍...

Update: 2022-06-19 02:25 GMT
Advertising

എസ്.എസ്.എല്‍.സി റിസല്‍ട്ട് വന്നുകഴിഞ്ഞാല്‍ പിന്നെ എ പ്ലസിന്‍റെ കണക്കാണ് എല്ലാവര്‍ക്കും അറിയേണ്ടത്. എന്നാല്‍ എ പ്ലസുകള്‍ക്ക് പകരം തോറ്റവരെ തെരയുകയാണ് തിരുവനന്തപുരത്തെ ഒരു ഹോട്ടലുടമ. എന്നതിനാണെന്നല്ലേ വയറുനിറയെ ഭക്ഷണം കൊടുക്കാന്‍.

Full View

എസ്.എസ്.എല്‍.സി തോറ്റവര്‍ക്ക് സൌജന്യമായി വയറ് നിറയെ പൊറോട്ടയും ചിക്കനും. അതാണ് പാച്ചല്ലൂരിലെ സ്വാദ് എന്ന ഹോട്ടലിന്‍റെ ഉടമയായ ദിലീപ്ഖാന്‍റെ ഓഫര്‍. ആവശ്യപ്പെട്ടാല്‍ ജ്യൂസും വാങ്ങി നല്‍കും. ഈ വര്‍ഷം പരീക്ഷ എഴുതിയവര്‍ക്കാണ് ആനുകൂല്യം. എന്തിന് തോറ്റവരെ തേടിയിറങ്ങി എന്ന ചോദ്യത്തിന് ദിലീപിന് വ്യക്തമായ മറുപടിയുണ്ട്.

പരീക്ഷകളല്ല കുട്ടികളുടെ ജീവിതം നിര്‍ണയിക്കുന്നതെന്നാണ് ദിലീപിന്‍റെ പക്ഷം. തോറ്റവര്‍ക്ക് ഒരുപക്ഷെ അവരുടേതായ കാരണങ്ങള്‍ക്ക് ഉണ്ടാകാം. അവരെ ഒറ്റപ്പെടുത്തുന്നതിന് പകരം ആ കാരണം തേടി കണ്ടെത്തി അവര്‍ക്ക് വേണ്ട സഹായം നല്‍കണമെന്ന ആഗ്രഹവും ദിലീപ് പങ്കുവയ്ക്കുന്നു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News