'കോഴിക്കോടുള്ള ഞാൻ എങ്ങനെയാ പാലക്കാട് നിന്ന് പണപ്പെട്ടിയുമായി ഇറങ്ങുക'; രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം മീഡിയവൺ

കോൺഗ്രസ് ഹോട്ടൽ പരിശോധിച്ച് റിപ്പോർട്ട് കാണിച്ച് പോയാൽ മതിയെന്ന് കോൺഗ്രസ്

Update: 2024-11-05 21:46 GMT
Editor : ശരത് പി | By : Web Desk
Advertising

കോഴിക്കോട്: പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ സംഘർഷം തുടരുകയാണ്. ഹോട്ടലിൽ രാഹുൽ മാങ്കൂട്ടത്തിലുണ്ടെന്ന വാദമായിരുന്നു ഇടതുപക്ഷം മുന്നോട്ട് വച്ചിരുന്നത്. എന്നാല് രാഹുല് മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട മീഡിയവണിന് അദേഹത്തെ കോഴിക്കോട് നിന്ന് ലഭിക്കുകയായിരുന്നു. പാലക്കാട് നടക്കുന്നത് നാടകമാണെന്ന് പറഞ്ഞ രാഹുൽ തന്റെ കയ്യിൽ കോടികളില്ല രണ്ട് കോടിമുണ്ടാണുള്ളതെന്ന് പറഞ്ഞ് ഇടതുപക്ഷത്തെ പരിഹസിച്ചു.

ഇതിനിടെ ഹോട്ടലിൽ പരിശോധന നടത്തി റിപ്പോർട്ട് കാണിച്ച് പൊലീസ് പോയാൽ മതിയെന്നായി കോൺഗ്രസ്. പൊലീസിൻെ പരിശോധന തുടരുന്നു.

ഹോട്ടലിൽ പണം എത്തിച്ചിട്ടുണ്ടെന്ന് എൽഡിഎഫ് പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി പൊലീസ് എത്തിച്ചേരുകയായിരുന്നു.

പുലർച്ചെ ഒന്നരയോടെ പൊലീസ് എത്തിയതോടെ പ്രതിരോധവുമായി കോൺഗ്രസ് നേതാക്കളും രംഗത്തെത്തി.

ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ അടക്കമുള്ള വനിതാ നേതാക്കളുടെ മുറിയിലേക്ക് പൊലീസ് കയറിയെന്ന് പരാതി പറഞ്ഞ കോൺഗ്രസ് നേതാക്കൾ പൊലീസിനെതിരെ വാക്കേറ്റം നടത്തി.

കോൺഗ്രസ് നേതാക്കൾ പ്രതിഷേധം തുടങ്ങിയതോടെ ഇടത്, യുവമോർച്ച പ്രവർത്തകരും ഹോട്ടലിലെത്തുകയായിരുന്നു.

തുടർന്ന് യുവമോർച്ച നേതാക്കളും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റവും കയ്യങ്കളിയും നടന്നു.

സംഘർഷം ഗുരുതരമായതോടെ സംഭവസ്ഥലത്തേക്ക് ഷാഫി പറമ്പിൽ എംപിയും വി.കെ ശ്രീകണ്ഠൻ എംപിയും എത്തി. എന്നാൽ പരിശോധന നടത്തുന്നത് വരെ എംപിമാരെ കയറ്റിവിടാൻ പാടിലെന്ന് പറഞ്ഞ് യുവമോർച്ച പ്രവർത്തകരും രംഗത്തുവന്നു. ഡിവൈഎഫ്ഐ പ്രവർത്തകർ എംപിമാരെ തടഞ്ഞു.

കോൺഗ്രസ് നേതാക്കൾ എന്തോ ഒളിക്കാനായി ബഹളം സൃഷ്ടിക്കുകയാണെന്നും ഇവരെ മാറ്റി എല്ലാ മുറിയിലും പരിശോധന നടത്തണമെന്നും സ്ഥലത്തെത്തിയ എ.എ റഹീം പറഞ്ഞു.

Full View

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News