മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: സ്വകാര്യ ബസുകളിൽ അനധികൃത മ്യൂസിക് സിസ്റ്റം സ്ഥാപിച്ചാൽ പിഴ

ഗതാഗത വകുപ്പിന് കീഴിൽ സംസ്ഥാനത്തുള്ള എല്ലാ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

Update: 2022-03-15 16:08 GMT
Editor : abs | By : Web Desk
Advertising

സ്വകാര്യ ബസുകളിൽ സർക്കാർ നിരോധിച്ച മ്യൂസിക് സിസ്റ്റം ഉൾപ്പെടെയുള്ള ദൃശ്യ ശ്രവ്യ ഉപകരണങ്ങൾ സ്ഥാപിച്ചാൽ പിഴ. മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗതാഗത വകുപ്പിന് കീഴിൽ സംസ്ഥാനത്തുള്ള എല്ലാ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാർ, ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർമാർ, എൻഫോഴ്സ്മെന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാർ എന്നിവർക്കാണ് ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകിയത്. 2021 ഡിസംബർ 18 മുതൽ 22 വരെ സ്വകാര്യ ബസുകളിൽ അനധികൃതമായി മ്യൂസിക് സിസ്റ്റം പ്രവർത്തിക്കുന്നത് പരിശോധിക്കാൻ ഒരു സ്പെഷ്യൽ ഡ്രൈവ് നടത്തി നിയമ ലംഘനങ്ങൾക്കെതിരെ നടപടിയെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. 3 ദിവസത്തിനിടയിൽ 715 വാഹനങ്ങൾ പരിശോധിച്ച് 202750 രൂപ പിഴയിട്ടു. 

ആലപ്പുഴ - 42 വാഹനങ്ങൾ 27000 രൂപ ഇടുക്കി - 58 വാഹനങ്ങൾക്ക് 14500 രൂപ പിഴ. കോഴിക്കോട് - 72 വാഹനങ്ങളിൽ നിന്നായി 57250 രൂപ പിഴ. കണ്ണൂരിന് 48 വാഹനങ്ങൾക്ക് 12250 രൂപ പിഴ. കോട്ടയം – 82 വാഹനങ്ങൾ, 14500 രൂപ പിഴ. എറണാകുളം-39 വാഹനങ്ങൾ 1000 രൂപ പിഴ, പാലക്കാട് 82 വാഹനങ്ങൾ 19500 രൂപ പിഴ. തൃശൂരിൽ 39 വാഹനങ്ങൾ - 26000 രൂപ പിഴ, മലപ്പുറം 49 വാഹനങ്ങൾ 1250 രൂപ പിഴ. വയനാട് 22 വാഹനങ്ങൾ 5500 രൂപ പിഴ. കാസർകോട് 101 വാഹനങ്ങൾക്ക് - 5000 രൂപ പിഴ. പത്തനംതിട്ട 26 വാഹനങ്ങൾക്ക് 8000 രൂപ പിഴ. കൊല്ലം 44 വാഹനങ്ങൾ - 11000 രൂപ. തിരുവനന്തപുരം 11 വാഹനങ്ങൾ .പിഴ ഈടാക്കിയ ബസുകളിലെ അനധികൃത മ്യൂസിക് സിസ്റ്റം അഴിച്ചുമാറ്റി.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News