ഹർഷിന കേസിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ; പൊലീസിൽ നിന്ന് വീണ്ടും റിപ്പോർട്ട് തേടി

നടപടിക്രമങ്ങൾ വൈകുന്നതിനാലാണ് കേസിൽ നീതി വൈകുന്നതെന്ന് മനുഷ്യവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ കെ. ബൈജുനാഥ് പറഞ്ഞു.

Update: 2023-08-20 11:49 GMT
Advertising

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതിൽ ഇടപെടലുമായി മനുഷ്യവകാശ കമ്മീഷൻ. പൊലീസിൽ നിന്ന് വീണ്ടും റിപ്പോർട്ട് തേടിയതായി മനുഷ്യവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ കെ. ബൈജുനാഥ് പറഞ്ഞു. മെഡിക്കൽ ബോർഡ് റിപ്പോർട്ടും പൊലീസിന്റെ കണ്ടെത്തലും പരിശോധിക്കും. നടപടിക്രമങ്ങൾ വൈകുന്നതിനാലാണ് കേസിൽ നീതി വൈകുന്നതെന്നും കെ.ബൈജുനാഥ്. 

ഹർഷിന കേസിൽ സംസ്ഥാന അപ്പീൽ അതോറിററിയെ സമീപിക്കേണ്ടെന്നാണ് പൊലീസിന് ലഭിച്ച നിർദേശം. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നാണ് കത്രിക കുടുങ്ങിയതെന്ന് പറയാൻ സാധിക്കില്ലെന്ന് കണ്ടെത്തിയ മെഡിക്കൽ ബോർഡ് ചികിത്സ പിഴവുണ്ടെന്നുള്ള കാര്യം റിപ്പോർട്ടിൽ അംഗീകരിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രസവ ശസ്ത്രക്രിയ നടത്തിയ കോഴിക്കോട് മെഡിക്കൽ കോളജിലെ രണ്ട് ഡോക്ടർമാർക്കും നഴ്‌സുമാർക്കുമെതിരെ കേസെടുത്ത് മുന്നോട്ടുപോകാനാണ് പൊലീസ് ആലോചിക്കുന്നത്.

മെഡിക്കൽ കോളജിൽ നിന്നാണ് കത്രിക കുടുങ്ങിയതെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളും പൊലീസ് ശേഖരിച്ചിരുന്നു. വയറ്റിൽ നിന്ന് കണ്ടെത്തിയ കത്രിക കാന്തികാർഷണമുള്ളതാണെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായി. സ്‌കാനിംഗ് മെഷിനുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലും ശരീരത്തിൽ ലോഹത്തിന്റെ അംശമുണ്ടെങ്കിൽ അത് തിരിച്ചറിയുമെന്നാണ് പൊലീസിന് വ്യക്തമായത്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News