ആമയിഴഞ്ചാൻ ​ദുരന്തം; റെയിൽവേക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്

ഏഴ് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണം

Update: 2024-07-17 12:07 GMT
Human Rights Commission Notice to Railways
AddThis Website Tools
Advertising

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ ദുരന്തത്തിൽ റെയിൽവേക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. ഡിവിഷണൽ റെയിൽവേ മാനേജർ ഏഴ് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണം. തിരുവനന്തപുരം ജില്ലാ കലക്ടർക്കും നഗരസഭാ സെക്രട്ടറിക്കും നേരത്തെ നോട്ടീസയച്ചിരുന്നു.

സംഭവത്തിൽ അന്തിമവിധി പറയുന്നതിന് മുമ്പ് റെയിൽവേയുടെ വിശദീകരണം കേൾക്കേണ്ടത് അനിവാര്യമായതിനാലാണ് നടപടി. അപടത്തിന്റെ ഉത്തരവാദിത്തം റെയിൽവേയുടേതല്ലെന്നും ടണലിൽ അടിഞ്ഞത് റെയിൽവേ ഭൂമിയിലെ മാലിന്യമല്ലെന്നും ഡിവിഷണൽ റെയി‌ൽവേ മാനേജർ നേരത്തെ പറഞ്ഞിരുന്നു.

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ട് മാരായിമുട്ടം സ്വദേശി ജോയി മരിച്ചത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

Web Desk

By - Web Desk

contributor

Similar News