കൊല്ലത്ത് വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്
ശനിയാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം.
കൊല്ലത്ത് വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. വൈദ്യുതി ബോർഡിൻെറ വിതരണ വിഭാഗം ഡയറക്ടർ അന്വേഷണം നടത്തണമെന്നാണ് ഉത്തരവ്. പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ആർവൈഎഫ് കൊല്ലം ജില്ലാ സെക്രട്ടറി സുഭാഷ് കല്ലട സമർപ്പിച്ച പരാതിയിലാണ് നടപടി.
വാക്കനാട് കല്‍ച്ചിറ പള്ളിക്ക് സമീപമാണ് അപകടം. കരിക്കോട് ടികെഎം എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികളായ അര്‍ജുന്‍, റിസ്വാന്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം. അഞ്ച് വിദ്യാര്‍ഥികള്‍ ഒന്നിച്ചാണ് ഇവിടെയുള്ള കായലിന് സമീപത്തേക്കെത്തിയത്. അര്‍ജുനും റിസ്വാനുമാണ് ആദ്യം കല്‍പ്പടവിലേക്ക് ഇറങ്ങിയത്. കാല്‍തെറ്റി കായലിലേക്ക് വീഴാന്‍ പോയപ്പോള്‍ സമീപത്തെ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ പിടിക്കുകയായിരുന്നു.