ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; കെ. വേണു ആഭ്യന്തര സെക്രട്ടറിയാകും

ആരോഗ്യ സെക്രട്ടറി രാജൻ ഖോബ്രഗഡെയെ ജലവിഭവ വകുപ്പിലേക്ക് മാറ്റി

Update: 2022-06-24 10:51 GMT
ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; കെ. വേണു ആഭ്യന്തര സെക്രട്ടറിയാകും
AddThis Website Tools
Advertising

തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണത്തലപ്പത്തുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനങ്ങളിൽ അഴിച്ചുപണി. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന കെ വേണു ആഭ്യന്തര സെക്രട്ടറിയാകും. നിലവിലെ ആഭ്യന്തര സെക്രട്ടറി ടി കെ ജോസ് ഈ മാസം 30 ന് വിരമിക്കുകയാണ്. ആരോഗ്യ സെക്രട്ടറി രാജൻ ഖോബ്രഗഡെയെ ജലവിഭവ വകുപ്പിലേക്ക് മാറ്റി. ഇഷിത റോയിയെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാക്കാനും തീരുമാനിച്ചു. ടിങ്കു ബിസ്വാൾ പുതിയ ആരോഗ്യ സെക്രട്ടറിയാകും.

ഭക്ഷ്യ വകുപ്പ് സെക്രട്ടറിയായി അലി അഷ്‌കർ പാഷയെ നിയമിച്ചു. ശർമ്മിള മേരി ജോസഫിന് തദ്ദേശ വകുപ്പിന്റെ പൂർണ ചുമതല നൽകി. എൻ പ്രശാന്ത് പട്ടികജാതി, വർഗ്ഗ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായി ചുമതലയേൽക്കും.




Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News