മതകാര്യങ്ങളിൽ അറിവില്ലാത്തവർ ഇടപെടരുത്: എസ്‌കെഎസ്എസ്എഫ്

വഖഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസ ഇസ്‌ലാമുമായി ബന്ധമില്ലാത്ത ചില വിവാഹങ്ങളെ ഖുർആനുമായും ഇസ്‌ലാമിക ചരിത്രവുമായും ബന്ധപ്പെടുത്തുന്നത് മതകാര്യത്തിലുള്ള അദ്ദേഹത്തിന്റെ അജ്ഞത വെളിപ്പെടുത്തുന്നതാണ്.

Update: 2021-12-14 13:16 GMT
Advertising

മതകാര്യങ്ങളിൽ പ്രാമാണികമായി അറിവില്ലാത്തവർ ഇടപെട്ട് അനാവശ്യ അഭിപ്രായപ്രകടനം നടത്തുന്നത് ഒഴിവാക്കണമെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വഖഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസ ഇസ്‌ലാമുമായി ബന്ധമില്ലാത്ത ചില വിവാഹങ്ങളെ ഖുർആനുമായും ഇസ്‌ലാമിക ചരിത്രവുമായും ബന്ധപ്പെടുത്തുന്നത് മതകാര്യത്തിലുള്ള അദ്ദേഹത്തിന്റെ അജ്ഞത വെളിപ്പെടുത്തുന്നതാണ്. ഇസ്‌ലാമിക വിശ്വാസികൾക്ക് വിവാഹത്തിന് മതത്തിൽ വ്യക്തമായ നിയമങ്ങളുണ്ട്. എന്നാൽ മതത്തെ മാറ്റി നിർത്തി വ്യക്തിസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിൽ ആർക്കും വിവാഹം നടത്താം. എന്നാൽ അതിനെ ഇസ്‌ലാമുമായി ബന്ധപ്പെടുത്തി തെറ്റുദ്ധാരണ ഉണ്ടാക്കരുതെന്നും യോഗം അഭിപ്രായപ്പെട്ടു.

യോഗത്തിൽ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ കണ്ണൻന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീർ പാപ്പിനിശ്ശേരി, ഡോ. കെ ടി ജാബിർ ഹുദവി, ആഷിഖ് കുഴിപ്പുറം, ശഹീർ ദേശമംഗലം, ടിപി സുബൈർ മാസ്റ്റർ കുറ്റിക്കാട്ടൂർ, എംഎ ജലീൽ ഫൈസി അരിമ്പ്ര, ഖാസിം ദാരിമി മംഗലാപുരം, ഒപിഎം അശ്റഫ് കുറ്റിക്കടവ്, ബഷീർ അസ്അദി നമ്പ്രം, സ്വാദിഖ് അൻവരി ആലപ്പുഴ,ബശീർ ഫൈസി ദേശമംഗലം, ബശീർ ഫൈസി മാണിയൂർ, ഡോ. അബ്ദുൽ മജീദ് കൊടക്കാട്, ഫൈസൽ ഫൈസി മടവൂർ, മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി, നിയാസ് എറണാകുളം, ഖാദർ ഫൈസി തലക്കശ്ശേരി, ശഹീർ അൻവരി പുറങ്ങ്, ഇഖ്ബാൽ മൗലവി കൊടഗ് , അയ്യൂബ് മുട്ടിൽ, ഷമീർ ഫൈസി ഒടമല, സഹൽ പിഎം ഇടുക്കി, നാസിഹ് മുസ്ലിയാർ ലക്ഷദ്വീപ്, സിടി അബ്ദുൽ ജലീൽ പട്ടർകുളം, സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ പാണക്കാട്, നിസാം ഓച്ചിറ,ത്വാഹ നെടുമങ്ങാട് തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി സത്താർ പന്തലൂർ സ്വാഗതവും വർക്കിങ് സെക്രട്ടറി താജുദ്ദീൻ ദാരിമി പടന്ന നന്ദിയും പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News