കൊച്ചിയിൽ ഫ്‌ലവർഷോ കാണാനെത്തിയ സ്ത്രീ വീണ് പരിക്കേറ്റ സംഭവം; സംഘാടകർക്കെതിരെ കേസ്
അശാസ്ത്രീയമായി നടപ്പാപാതയിൽ പ്ലൈവുഡ് നിരത്തിയത് അപകടമുണ്ടാക്കിയെന്ന് എഫ്‌ഐആർ
Update: 2025-01-04 14:44 GMT
എറണാകുളം: കൊച്ചിയിൽ ഫ്‌ലവർഷോ കാണാനെത്തിയ സ്ത്രീ വീണ് പരിക്കേറ്റ സംഭവത്തിൽ സുരക്ഷാവീഴ്ച വരുത്തിയതിന് സംഘാടർക്കെതിരെ കേസ്. അശാസ്ത്രീയമായി നടപ്പാപാതയിൽ പ്ലൈവുഡ് നിരത്തിയത് അപകടമുണ്ടാക്കിയെന്ന് എഫ്‌ഐആർ.
ജില്ലാ അഗ്രി ഹോർട്ടികൾചർ സൊസൈറ്റിയും ജിസിഡിഎയും ചേർന്നാണ് പുഷ്പമേള സംഘടിപ്പിക്കുന്നത്. 54,000 ചതുരശ്രയടി സ്ഥലത്താണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.