മൂവാറ്റുപുഴയിൽ വയോധികയെ തലയ്ക്ക് അടിച്ചു വീഴ്ത്തി ആഭരണങ്ങൾ കവർന്ന് പ്ലസ് ടു വിദ്യാർഥിനി
മാലയും കമ്മലും കവർന്നത് സ്മാർട്ട് ഫോൺ വാങ്ങാനെന്ന് മൊഴി
Update: 2023-02-07 19:39 GMT


എറണാകുളം: എറണാകുളം മൂവാറ്റുപുഴയിൽ പ്ലസ് ടു വിദ്യാർഥിനി വയോധികയെ തലയ്ക്ക് അടിച്ചു വീഴ്ത്തി സ്വർണ ആഭരണങ്ങൾ കവർന്നു. പേഴയ്ക്കാപ്പിള്ളി സ്വദേശി ജലജയെയാണ് തലയ്ക്കടിച്ച് വീഴ്ത്തിയത്. വയോധികയെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം വിദ്യാർഥിനി ഓടി രക്ഷപ്പെട്ട വിദ്യാർഥിനിയെ പൊലീസ് പിടികൂടി.
മാലയും കമ്മലും കവർന്നത് സ്മാർട്ട് ഫോൺ വാങ്ങാനെന്ന് വിദ്യാർഥിനി പൊലീസിന് മൊഴി നൽകി. തലയ്ക്ക് ഗുരുതര പരിക്കേറ്റ് ജലജ മെഡിക്കൽ കൊളേജിൽ ചികിത്സയിലാണ്.