ഭർത്താവിന്‍റെ അമിത മദ്യപാനം: യുവതി ആത്മഹത്യക്ക് ശ്രമിച്ചു
ഗുരുതരമായി പരിക്കേറ്റ യുവതി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്
പത്തനംതിട്ട: ഭർത്താവിന്‍റെ അമിത മദ്യപാനത്തെ തുടർന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചു. നാരങ്ങാനം, കണമുക്ക് സ്വദേശി പ്രേം കുമാറിന്‍റെ ഭാര്യ രാജിയാണ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. രാജിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്രേം കുമാറിനും പൊള്ളലേറ്റു. ഗുരുതരമായി പരിക്കേറ്റ ഇരുവരും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ആറന്മുള പൊലീസ് കേസ് എടുത്തു. പ്രേം കുമാറിന്‍റെ അമിത മദ്യപാനത്തെ തുടർന്നാണ് രാജി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് മക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്നും ശാസ്ത്രീയ പരിശോധനകൾ നടത്തുമെന്നും പൊലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
The woman tried to commit suicide due to her husband's excessive drinking