കേന്ദ്രത്തിനെതിരായ കേസിൽ സംസ്ഥാന സർക്കാർ അഭിഭാഷകർക്ക് അനുവദിച്ചത് ഒരുകോടിയോളം രൂപ
സുപ്രിംകോടതിയിലെ സീനിയർ അഭിഭാഷകനായ കപിൽ സിബലിന് മാത്രം 90,50,000 രൂപയാണ് അനുവദിച്ചത്.
Update: 2024-06-19 02:09 GMT
തിരുവനന്തപുരം: കേന്ദ്രത്തിനെതിരായ സംസ്ഥാന സർക്കാരിന്റെ കേസിൽ അഭിഭാഷകർക്ക് അനുവദിച്ച് 96,40,009 രൂപ. സുപ്രിംകോടതിയിലെ സീനിയർ അഭിഭാഷകനായ കപിൽ സിബലിന് മാത്രം 90,50,000 രൂപയാണ് അനുവദിച്ചത്. അഡ്വക്കറ്റ് ജനറലിന് 3,99,259 രൂപ ഫീസിനത്തിലും യാത്രാബത്തയായും അനുവദിച്ചു. മന്ത്രി പി. രാജീവ് നിയമസഭയിൽ നൽകിയ മറുപടിയിലാണ് കണക്ക് വ്യക്തമാക്കിയത്.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെയാണ് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത്. കപിൽ സിബൽ, അഡ്വക്കറ്റ് ജനറൽ എന്നിവർക്ക് പുറമേ സീനിയർ സർക്കാർ അഭിഭാഷകനായ വി. മനുവാണ് ഹാജരായത്. അദ്ദേഹത്തിന് യാത്രാബത്തയിനത്തിൽ 3000 രൂപ മാത്രമാണ് അനുവദിച്ചിട്ടുള്ളത്.