എലത്തൂരിൽ ട്രെയിനിലുണ്ടായ അക്രമ സംഭവം ഏറെ ദുഃഖകരം, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം: കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ

'പൊതുജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന യാത്രമാർഗമാണ്. അവരുടെ സുരക്ഷ ഉറപ്പാക്കാൻ ഭരണസംവിധാനം അടിയന്തര നടപടികൾ സ്വീകരിക്കണം'

Update: 2023-04-04 12:33 GMT
Advertising

കോഴിക്കോട്: എലത്തൂരിൽ ട്രെയിനിൽ തീ കൊളുത്തിയ സംഭവം ഏറെ ദുഃഖകരമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ. സമഗ്രാന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. പൊതുജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന യാത്രമാർഗമാണിത്. അവരുടെ സുരക്ഷ ഉറപ്പാക്കാൻ ഭരണ സംവിധാനം അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം കേസിൽ കസ്ററഡിയിലുളള ഫാറൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.അന്വേഷണ സംഘത്തിലെ രണ്ടുപേർ ഉത്തർപ്രദേശിൽ എത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള പ്രതിയുടെ സ്വദേശമായ നോയിഡയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും.അന്വേഷണ പുരോഗതി വിലയിരുത്താൻ എഡിജിപിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു.

കുറിപ്പിന്‍റെ പൂർണരൂപം

എലത്തൂരിൽ ട്രെയിനിലുണ്ടായ അക്രമസംഭവം ഏറെ ദുഃഖകരമാണ്. സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഭരണസംവിധാനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. പൊതുജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന യാത്രാ സംവിധാനം എന്നനിലയിൽ ജനങ്ങൾക്ക് ഭയാശങ്കയില്ലാതെ യാത്രചെയ്യാൻ ഇക്കാര്യത്തിൽ അടിയന്തര നടപടിയുണ്ടാവേണ്ടതാണ്.

അക്രമത്തെ തുടർന്നുള്ള സംഭവവികാസങ്ങളിൽ പിഞ്ചുകുഞ്ഞടക്കം മൂന്നു പേരാണ് മരണപ്പെട്ടത്. മർകസ് സീക്യൂ പ്രീ സ്‌കൂൾ അധ്യാപികയുടെ മകളും സഹോദരിയും അതിലുൾപ്പെടും. ആകസ്മികമായുണ്ടായ അപകടത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ എത്രയും വേഗം സൗഖ്യം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. മരണപ്പെട്ടവരുടെ പരലോക ജീവിതം അല്ലാഹു സന്തോഷത്തിലാക്കുകയും കുടുംബത്തിന് ക്ഷമ നൽകുകയും ചെയ്യട്ടെ.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News