മദ്യപിച്ചു വാഹനമോടിച്ച് അപകടം; എസ്‌ഐക്ക് സസ്‌പെൻഷൻ

ഇൻഫോപാർക്ക് എസ്‌ഐ ബി. ശ്രീജിത്തിനെതിരെയാണു നടപടി

Update: 2024-11-13 17:30 GMT
Editor : Shaheer | By : Web Desk
മദ്യപിച്ചു വാഹനമോടിച്ച് അപകടം; എസ്‌ഐക്ക് സസ്‌പെൻഷൻ
AddThis Website Tools
Advertising

കൊച്ചി: മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയ എസ്‌ഐയ്ക്ക് സസ്‌പെൻഷൻ. ഇൻഫോപാർക്ക് എസ്‌ഐ ബി. ശ്രീജിത്തിനെതിരെയാണു നടപടി. ഇന്നലെ വൈകീട്ട് ഇൻഫോപാർക്ക് റോഡിൽ ബ്രഹ്മപുരം പാലത്തിനു സമീപത്തായിരുന്നു അപകടം. ശ്രീജിത്ത് സഞ്ചരിച്ച കാർ മാറ്റൊരു കാറിലും രണ്ടു ബൈക്കുകളിലും ഇടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ പരിക്കേറ്റ ഇൻഫോപാർക്ക് ജീവനക്കാരൻ പാലക്കാട് സ്വദേശി രാകേഷ് ചികിത്സയിലാണ്. സംഭവസമയത്ത് എസ്‌ഐ ശ്രീജിത്ത് മദ്യപിച്ചിരുന്നതായി സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി സിറ്റി പൊലിസ് കമ്മീഷണറുടെ നടപടി.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

Web Desk

By - Web Desk

contributor

Similar News