നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇൻസ്‌പെക്ടർ പി.ആർ സുനുവിന് ഇന്ന് ഓൺ ലൈൻ ഹിയറിങ്

നേരിട്ടെത്തി വിശദീകരണം നൽകാൻ ഡി.ജി.പിയുടെ നിർദേശിച്ചിരുന്നെങ്കിലും ആശുപത്രിയിലായിരുന്നതിനാൽ എത്താൻ കഴിയില്ലെന്ന് സുനു അറിയിച്ചതിനെ തുടർന്നാണ് ഓൺലൈനായി ഹിയറിംഗ് നടത്താൻ അനുവദിച്ചത്

Update: 2023-01-05 05:05 GMT
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇൻസ്‌പെക്ടർ പി.ആർ സുനുവിന് ഇന്ന് ഓൺ ലൈൻ ഹിയറിങ്
AddThis Website Tools
Advertising

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇൻസ്‌പെക്ടർ പി.ആർ സുനുവിന്‍റെ ഓൺ ലൈൻ ഹിയറിംഗ് ഇന്ന് നടത്തും. പിരിച്ചുവിടൽ നടപടികളുടെ ഭാഗമായാണ് ഇന്ന് ഓൺലൈൻ ഹിയറിംഗ് നടത്തുന്നത്. 11 മണിക്കാണ് ഹിയറിംഗ്. നേരിട്ടെത്തി വിശദീകരണം നൽകാൻ ഡി.ജി.പിയുടെ നിർദേശിച്ചിരുന്നെങ്കിലും ആശുപത്രിയിലായിരുന്നതിനാൽ എത്താൻ കഴിയില്ലെന്ന് സുനു അറിയിച്ചതിനെ തുടർന്നാണ് ഓൺലൈനായി ഹിയറിംഗ് നടത്താൻ അനുവദിച്ചത്.

സ്ത്രീ പീഡനമടക്കം ഒമ്പത് ക്രിമനൽ കേസും 15 അച്ചടക്ക നടപടിയും നേരിട്ട ഉദ്യോഗസ്ഥനാണ് സുനു. ഏറ്റവുമൊടുവിലായി ഒരു സ്ത്രീ പീഡന പരാതിയാണ് സുനുവിനെതിരെ വന്നത്. എന്നാൽ ഈ കേസിൽ ഇയാൾക്ക് ക്ലീൻചിറ്റ് കിട്ടിയിരുന്നു. എന്നാൽ ഇയാൾക്കെതിരെ മറ്റ് നിരവധി കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർവീസിൽ പിരിച്ചുവിടാൻ തീരുമാനിച്ചത്.


Full View

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News