കാഷ്വാലിറ്റിയിൽ അതിക്രമിച്ച് കയറി ഡോക്‌ടർക്ക് നേരെ കയ്യേറ്റശ്രമം; ഒരാൾ പിടിയിൽ

ഇയാൾ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് രക്ഷപെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിരുന്നു.

Update: 2023-05-15 13:30 GMT
Editor : banuisahak | By : Web Desk
assault_doctor
AddThis Website Tools
Advertising

കൊച്ചി: എറണാകുളം തോപ്പുംപടിയിൽ ഡോക്‌ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പ്രതി കസ്റ്റഡിയിൽ. തോപ്പുംപടി സ്വദേശി  ജെൻസൺ സേവ്യറെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ശനിയാഴ്‌ചയാണ് കേസിനാസ്പദമായ സംഭവം.

കാഷ്വാലിറ്റിയിലേക്ക് അതിക്രമിച്ചു കയറിയ പ്രതി ഡോക്ടറോട് ഇന്സുലിന് സിറിഞ്ച് ആവശ്യപ്പെട്ടു. സിറിഞ്ച് നൽകാതിരുന്ന ഡോക്ടറെ ഇയാൾ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് രക്ഷപെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി തോപ്പുംപടി പോലീസിന്റെ പിടിയിലായത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

Web Desk

By - Web Desk

contributor

Similar News