ജമാഅത്തിനെ കാണിച്ച് സിൽവർലൈൻ നടപ്പാക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം- പി മുജീബുറഹ്മാന്‍

''കോർപറേറ്റ് വികസന അജണ്ട നടപ്പാക്കാൻ സിപിഎം കാണിക്കുന്ന വർഗീയ കോപ്രായങ്ങൾക്ക് മലയാളി വലിയ വിലകൊടുക്കേണ്ടി വരും. ഇത്തരം വഴിവിട്ട രാഷ്ട്രീയത്തിലൂടെ സ്വന്തം സഖാക്കൾക്ക് സംഘ്പരിവാറിലേക്കുള്ള വഴി എളുപ്പമാക്കിക്കൊടുക്കും'' ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീർ പി മുജീബുറഹ്‌മാൻ

Update: 2021-12-31 14:31 GMT
Editor : Shaheer | By : Web Desk
Advertising

കെ-റെയിലിനെതിരെ ഉയരുന്ന പ്രതിപക്ഷ സമരങ്ങൾക്കെതിരെ ജമാഅത്തെ ഇസ്‌ലാമികെ മുൻനിർത്തി ഇസ്‌ലാമോഫോബിയ വളർത്തി രക്ഷപ്പെടാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അതു വ്യാമോഹം മാത്രമാണെന്നും ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീർ പി മുജീബുറഹ്‌മാൻ. സിൽവർലൈനിൽ ഇനിയും ഔദ്യോഗികമായി നിലപാട് പറയാത്ത ജമാഅത്തെ ഇസ്ലാമിയെ കോടിയേരിയും പിണറായിയും എല്ലാ ദിവസവും തെറിപറയുന്നത് ജനങ്ങളുയർത്തുന്ന മൗലിക ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടാനാണെന്നും അദ്ദേഹം വിമർശിച്ചു.

പാർട്ടിക്കകത്തോ മുന്നണിക്കകത്തോ നിയമസഭക്കകത്തോ ചർച്ചയ്ക്കു വയ്ക്കാതെ, കൃത്യമായ സാധ്യതാപഠനങ്ങൾ നടത്താതെ, സാമൂഹ്യ-പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാതെ, കോർപറേറ്റ് വികസന ഭ്രാന്തിനുവേണ്ടി ശുദ്ധവർഗീയത കളിക്കുകയാണിപ്പോൾ സിപിഎം ചെയ്യുന്നത്. സിൽവർലൈൻ പദ്ധതിയുടെ അപകടം മലയാളികൾക്ക് വ്യക്തമാക്കിക്കൊടുത്തത് ജമാഅത്തെ ഇസ്ലാമിയല്ല, മറിച്ച് പ്രതിപക്ഷ രാഷ്ട്രീയകക്ഷികളോടൊപ്പം ഇടതുവേദികളായ ശാസ്ത്ര സാഹിത്യ പരിഷത്തും യുവകലാ സാഹിതിയുമാണ്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും

യുവകലാസാഹിതിയുടെയും ശരീരത്തിലും ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് പ്രവേശിച്ചുവെന്നാണോ പിണറായി-കൊടിയേരി സഖാക്കൾ മനസ്സിലാക്കുന്നത്-ഫേസ്ബുക്ക് കുറിപ്പിൽ മുജീബുറഹ്‌മാൻ ചോദിച്ചു.

കോർപറേറ്റ് വികസന അജണ്ട നടപ്പാക്കാൻ സിപിഎം കാണിക്കുന്ന വർഗീയ കോപ്രായങ്ങൾക്ക് മലയാളി വലിയ വിലകൊടുക്കേണ്ടി വരുമെന്നും അദ്ദേഹം ആക്ഷേപിച്ചു. ഇത്തരം വഴിവിട്ട രാഷ്ട്രീയത്തിലൂടെ സ്വന്തം സഖാക്കൾക്ക് സംഘ്പരിവാറിലേക്കുള്ള വഴി എളുപ്പമാക്കിക്കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി മുജീബുറഹ്‌മാന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സിൽവർലൈൻ നടപ്പാക്കുന്നതിനെതിരെ കേരളത്തിൽ ശക്തിപ്പെടുന്ന പ്രതിപക്ഷ-'ഭരണപക്ഷ' സമരങ്ങളെയും അതിനെതിരിൽ കേരളമുയർത്തുന്ന ചോദ്യങ്ങളെയും ജനാധിപത്യപരമായി നേരിടുന്നതിനുപകരം ജമാഅത്തെ ഇസ്ലാമിയെ വെച്ച് ഇസ്‌ലാമോഫോബിയ വളർത്തി രക്ഷപ്പെടാനാണ് സിപിഎം ശ്രമിക്കുന്നത്.

സിൽവർലൈനിൽ ഇനിയും ഔദ്യോഗികമായ നിലപാട് പറയുകയോ പ്രക്ഷോഭത്തിനിറങ്ങുകയോ ചെയ്തിട്ടില്ലാത്ത ജമാഅത്തെ ഇസ്ലാമിയെ കൊടിയേരിയും പിണറായിയും എല്ലാ ദിവസവും തെറിപറയുന്നത് ജനങ്ങളുയർത്തുന്ന മൗലിക ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടാനാണ്. പാർട്ടിക്കകത്തോ മുന്നണിക്കകത്തോ നിയമസഭക്കകത്തോ ചർച്ചയ്ക്ക് വയ്ക്കാതെ, കൃത്യമായ സാധ്യതാ പഠനങ്ങൾ നടത്താതെ, സാമൂഹ്യ-പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാതെ, കോർപറേറ്റ് വികസന ഭ്രാന്തിനുവേണ്ടി ശുദ്ധവർഗീയത കളിക്കുകയാണിപ്പോൾ സിപിഎം ചെയ്യുന്നത്.

Full View

സിൽവർലൈൻ പദ്ധതിയുടെ അപകടം മലയാളികൾക്ക് വ്യക്തമാക്കിക്കൊടുത്തത് ജമാഅത്തെ ഇസ്ലാമിയല്ല, മറിച്ച് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളോടൊപ്പം ഇടതുവേദികളായ ശാസ്ത്ര സാഹിത്യ പരിഷത്തും യുവകലാ സാഹിതിയുമാണ്. അതോ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും യുവകലാസാഹിതിയുടെയും ശരീരത്തിലും ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് പ്രവേശിച്ചുവെന്നാണോ പിണറായി-കൊടിയേരി സഖാക്കൾ മനസ്സിലാക്കുന്നത്.

കോർപറേറ്റ് വികസന അജണ്ട നടപ്പാക്കാൻ സിപിഎം കാണിക്കുന്ന ഈ വർഗീയ കോപ്രായങ്ങൾക്ക് മലയാളി വലിയ വില കൊടുക്കേണ്ടി വരും. സിപിഎം ആവട്ടെ ഇത്തരം വഴിവിട്ട രാഷ്ട്രീയത്തിലൂടെ സ്വന്തം സഖാക്കൾക്ക് സംഘ്പരിവാറിലേക്കുള്ള വഴി എളുപ്പമാക്കിക്കൊടുക്കും.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News