പുതുപ്പള്ളിയിൽ ജെയ്ക് സി.തോമസ് എൽഡിഎഫ് സ്ഥാനാർഥി; വികസനം ചർച്ച ചെയ്യാൻ തയ്യാറെന്ന് പ്രതികരണം

വികസനം പറയുമ്പോൾ യുഡിഎഫ് നേതാക്കൾ വികാരം പറയുന്നുവെന്നും ജെയ്ക്

Update: 2023-08-12 09:29 GMT
Jaik C Thomas Puthuppally LDF candidate
AddThis Website Tools
Advertising

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർഥിയായി ജെയ്ക് സി.തോമസിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. പുതുപ്പള്ളിയിൽ ഏത് മുക്കിലും മൂലയിലും വികസനം ചർച്ച ചെയ്യാൻ എൽഡിഎഫ് തയ്യാറെന്നും വികസനം പറയുമ്പോൾ യുഡിഎഫ് നേതാക്കൾ വികാരം പറയുന്നുവെന്നും ജെയ്ക് പ്രതികരിച്ചു.

"നാടിന്റെ വികസനവും ജനങ്ങളുടെ ജീവൽ പ്രശ്‌നങ്ങളും തന്നെയാണ് തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടുന്നത്. പുതുപ്പള്ളിയുടെ ഏത് മുക്കിലും മൂലയിലും വികസനം ചർച്ച ചെയ്ത് സംവാദം നടത്താൻ എൽഡിഎഫ് തയ്യാറാണ്. യുഡിഎഫിന് അതിന് സാധിക്കുമോ? വികസനം സംബന്ധിച്ച് പല യുഡിഎഫ് നേതാക്കളും തെറ്റായ പ്രചരണങ്ങൾ നടത്തുന്നത് കണ്ടു. വികസനത്തെ കുറിച്ച് ചോദിക്കുമ്പോൾ വൈകാരികത കൊണ്ടാണ് യുഡിഎഫ് നേതാക്കൾ മറുപടി പറയുന്നത്". ജെയ്ക് പറഞ്ഞു.

മണർകാട് സ്വദേശിയായ ജെയ്ക് നിലവിൽ സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റി അംഗമാണ്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച ഇടത് സ്ഥാനാർഥിയാണ് ജെയ്ക്. 2021ൽ 9044 വോട്ടിന്റെ വ്യത്യാസത്തിലാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ ജയിച്ചത്.

Full View

തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നേരിടുമെന്നും വിചാരണ ചെയ്യപ്പെടുക പ്രതിപക്ഷമായിരിക്കുമെന്നുമായിരുന്നു കോട്ടയത്ത് നടന്ന വാർത്താ സമ്മേളനത്തിൽ എം.വി ഗോവിന്ദന്റെ പ്രതികരണം.

"രണ്ടാം പിണറായി സർക്കാർ വന്നതിന് ശേഷമാണ് വികസനം വന്നത്. വികസനത്തിന് ജനം വോട്ടു ചെയ്യുമെന്നതിന് തെളിവാണ് രണ്ടാം പിണറായി സർക്കാർ. വികസനം നടത്തില്ലെന്നതാണ് പ്രതിപക്ഷ അജണ്ട. കെ-റെയിൽ, ദേശീയ പാത വിഷയങ്ങളിൽ പ്രതിപക്ഷം സമാന നിലപാട് തുടർന്നു. കേരളം ലോകത്തിന് മാതൃകയാകുന്ന പദ്ധതികൾ പോലും എതിർത്തു. കേന്ദ്രസർക്കാർ ആണെങ്കിൽ ഫെഡറൽ വ്യവസ്ഥകൾ ലംഘിച്ച് സർക്കാരിനെ തകർക്കാൻ ശ്രമിക്കുകയാണ്. എന്നാൽ വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയിലെല്ലാം സർക്കാർ ഫലപ്രദമായി ഇടപെട്ടു". അദ്ദേഹം പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News